
ടെക്സസ്: ഫൈനലിന്റെ ആവേശം നിറഞ്ഞ ‘ലൂസേഴ്സ് ഫൈനൽ’ പോരാട്ടത്തിൽ കാനഡയെ തോൽപ്പിച്ച് യുറഗ്വായ്ക്ക് വിജയം. പെനാൽറ്റി ഷൂട്ടൗട്ട് വരെ നീണ്ട പോരാട്ടത്തിനൊടുവിലാണ് ഉറുഗ്വേ മൂന്നാം സ്ഥാനക്കാരായത്. ഉറുഗ്വേ എടുത്ത നാല് കിക്കുകളും വലയിലാക്കി. എന്നാൽ കാനഡ രണ്ട് കിക്കുകൾ പാഴാക്കിയതോടെ ഷൂട്ടൗട്ടിൽ 4-3ന് ഉറുഗ്വേ മത്സരം വിജയിച്ചു.
മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ഉറുഗ്വേ സംഘം മുന്നിലെത്തി. എട്ടാം മിനിറ്റിൽ ബെൻ്റാൻകുർ വലചലിപ്പിച്ചു. ഗോള് വഴങ്ങിയതോടെ കനേഡിയൻ സംഘം ഉണർന്ന് കളിക്കാൻ തുടങ്ങി. 19, 20 മിനിറ്റുകളിൽ റിച്ചി ലാരിയ ഇരട്ട അവസരങ്ങൾ സൃഷ്ടിച്ചു. 22-ാം മിനിറ്റിൽ കാനഡ സമനില നേടി. കോർണർ കിക്കിൽ നിന്ന് ലഭിച്ച പാസ് ബൈസിക്കിൾ കിക്കിലൂടെ ഇസ്മായേൽ കോൺ വലയിലാക്കി. ആദ്യ പകുതിയിൽ ഇരുടീമുകളും ഒപ്പത്തിനൊപ്പം മത്സരിച്ചു.
രണ്ടാം പകുതിയിൽ ഉറുഗ്വേയ്ക്കായി ലൂയിസ് സുവാരസ് കളത്തിലെത്തി. 80-ാം മിനിറ്റിൽ ഉറുഗ്വേ ഗോൾകീപ്പറുടെ സേവ് റീബൗണ്ടിൽ ജൊനാഥൻ ഡേവിഡ് വലയിലാക്കി. മത്സരത്തിൽ മുന്നിലെത്തിയ കാനഡ കോപ്പയിൽ മൂന്നാം സ്ഥാനം ഏറെ കുറെ ഉറപ്പിച്ചു. എന്നാൽ 92-ാം മിനിറ്റിൽ ലൂയിസ് സുവാരസിന്റെ ഇടം കാൽ ഷോട്ട് വലയിലെത്തിയതോടെ മത്സരം സമനിലയായി.
മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടു. ഇവിടെ കാനഡ ഉറുഗ്വേ എടുത്ത നാല് കിക്കുകളും വലയിലാക്കി. എന്നാൽ കാനഡ രണ്ട് കിക്കുകൾ പാഴാക്കിയതോടെ ഷൂട്ടൗട്ടിൽ 4-3ന് ഉറുഗ്വേ മത്സരം വിജയിച്ചു. ഇസ്മായേൽ കോൺ, ജൊനാഥൻ ഡേവിഡ് എന്നിവർ കനേഡിയൻ സംഘത്തിനായി ഗോൾ നേടി.






