
ന്യൂഡല്‍ഹി : വിദ്യാഭ്യാസത്തിനും തൊഴിലിനും നൈപുണ്യത്തിനുമായി 1.48 ലക്ഷം കോടി പ്രഖ്യാപിച്ച് നിര്‍മ്മല സീതാരാമന്. ആദ്യമായി ജോലി നേടുന്ന യുവാക്കളുടെ ഒരു മാസത്തെ പിഎഫ് വിഹിതം കേന്ദ്രം നൽകും. 30 ലക്ഷം യുവജനങ്ങളുടെ ഒരു മാസത്തെ പിഎഫ് വിഹിതമാകും നൽകുക തൊഴിലന്വേഷകരെ പ്രോത്സാഹിപ്പിക്കാൻ പ്രധാനമന്ത്രിയുടെ പ്രത്യേക പദ്ധതി. പുതുതായി ജോലിയിൽ കയറുന്നവർക്ക് ഒരു മാസത്തെ ശമ്പളം ഇൻസെൻ്റീവായി നൽകും. 15,000 രൂപ വരെ ശമ്പളമുള്ളവർക്കാണ് ആനുകൂല്യം. മൂന്ന് തവണകളായി നേരിട്ട് അക്കൗണ്ടിൽ പണമെത്തും.
വനിതകൾക്കായി പ്രത്യേക നൈപുണ്യ വികസന പദ്ധതികൾ പ്രഖ്യാപിച്ച് കേന്ദ്ര ബജറ്റ്. തൊഴിലിൽ സ്ത്രീ പങ്കാളിത്തം വർധിപ്പിക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ. വര്‍ക്കിങ് വുമണ്‍ ഹോസ്റ്റലുകള്‍ രാജ്യത്ത് സാധ്യമാക്കുമെന്നും ധനമന്ത്രി. വനിത ശാക്തീകരണ പദ്ധതികൾക്ക് 3 ലക്ഷം കോടി അനുവദിക്കും.
വികസിത ഭാരതിനായി പദ്ധതികളുണ്ടാകും. തൊഴിൽ സൃഷ്ടി, നൈപുണ്യ വികസനം എന്നിവക്കായി 2 ലക്ഷം കോടിയുടെ അഞ്ചു പദ്ധതികൾ ആവിഷ്കരിക്കും. ദേശീയ സഹകരണ നയം കൊണ്ടുവരുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു. രാജ്യത്തിനകത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഉന്നത വിദ്യാഭ്യാസത്തിനായി 10 ലക്ഷം രൂപ വരെയുള്ള വായ്പകൾക്ക് സർക്കാർ പിന്തുണ.
ബജറ്റിന്റെ 9 മുൻഗണനകളാണ് നൽകിയിരിക്കുന്നത്. കാർഷികോത്പാദനം, തൊഴിൽ, നൈപുണ്യ വികസനം, മാനവവിഭവശേഷിയും സാമൂഹിക നീതിയും, ഉത്പാദനവും സേവനവും, നഗര വികസനം, ഊർജ സുരക്ഷ, അടിസ്ഥാന സൗകര്യം, ഗവേഷണം, പുതുതലമുറ പദ്ധതികൾ എന്നിവക്കാണ് മുൻഗണന.






