
ഗാന്ധിനഗര്‍; ഗുജറാത്തില്‍ ചാന്ദിപുര വൈറസ് രോഗലക്ഷണങ്ങളുമായി ആശുപത്രിയിലെത്തുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നു. 117 പേരാണ് ഇന്ന് ഉച്ചവരെ ചികിത്സയിലുള്ളത്. മിക്കവാറും 8 നും 16 നും ഇടയില്‍ പ്രായമുല്ള കുട്ടികളാണ്. ഇതില്‍ 22 കുട്ടികള്‍ക്ക് ചാന്ദിപുര വൈറസെന്ന് സ്ഥിരീകരിച്ചു.അതിന് പിന്നാലെ രക്ത സാമ്പളുകള്‍ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ഇതുവരെ ഗുജറാത്തില്‍ 38 കുട്ടികളാണ് വൈറസ് രോഗലക്ഷണങ്ങളുമായി മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചത്.






