More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Sports News
  3. Sports
Loading...

ഇന്ത്യയ്ക്ക് ആഹ്ലാദം, നിരാശ ; വനിതകളുടെ അമ്പെയ്ത്തിൽ വ്യക്തിഗത വിഭാഗത്തിൽ ദീപിക കുമാരി ക്വാർട്ടറിൽ, ഭജൻ കൗർ പുറത്ത്

Authored by Web Desk | Last updated: 03 Aug 2024, 3:52 PM | 2 min read

Print

വനിതകളുടെ വ്യക്തിഗത വിഭാഗത്തിൽ മത്സരിച്ച ഇന്ത്യയുടെ ഭജൻ കൗർ പ്രീക്വാർട്ടറിൽ പുറത്തായി.

photo - twitter
photo - twitter
പാരീസ്: ആർ‌ച്ചറിയിൽ ഇന്ത്യയ്ക്ക് ആഹ്ലാദ വാർത്ത. വനിതകളുടെ വ്യക്തിഗത വിഭാഗത്തിൽ ജർമൻ താരം മിഷേൽ ക്രോപ്പനെ വീഴ്ത്തി ഇന്ത്യയുടെ ദീപിക കുമാരി ക്വാർട്ടർ ഫൈനലിൽ കടന്നു. സ്കോർ 27-24, 27-27, 27-26, 27-29, 26-26. ക്വാർട്ടറിൽ ദീപികയുടെ എതിരാളി ദക്ഷിണ കൊറിയൻ താരം നാം സു–ഹ്യോൻ. മത്സരം ഇന്ന് 5.09ന്.

അതേസമയം, ഇതേ വിഭാഗത്തിൽ മത്സരിച്ച ഇന്ത്യയുടെ ഭജൻ കൗർ പ്രീക്വാർട്ടറിൽ പുറത്തായി.ഇന്തോനേഷ്യൻ താരം ദിയാനന്ദ ചൊയിരുനിസയോടാണ് ഇന്ത്യൻ താരത്തിന്റെ പരാജയം. ഷൂട്ടൗട്ട് വരെ നീണ്ട മത്സരത്തിനൊടുവിൽ 5-6 എന്ന പോയിന്റ് നിലയിലാണ് ഭജൻ പരാജയം സമ്മതിച്ചത്. സ്കോർ 28-29, 27-25, 26-29, 28-28, 27-26.

ആദ്യ സെറ്റിൽ 28-29 എന്ന സ്കോർ നിലയിൽ ഇന്ത്യൻ താരം തോൽവി വഴങ്ങി. എന്നാൽ രണ്ടാം സെറ്റിൽ ഭജൻ കൗർ ശക്തമായി തിരിച്ചുവന്നു. രണ്ടാം സെറ്റിൽ 27-25 എന്ന സ്കോറിനായിരുന്നു ഇന്ത്യൻ താരത്തിന്റെ വിജയം. ഇതോടെ പോയിന്റ് നില 2-2ന് തുല്യമായി. മൂന്നാം സെറ്റിൽ 26-29ന് ദിയാനന്ദ വിജയിച്ചു. ഇതോടെ പോയിന്റ് നില 2-4 ആയി .

നിർണായകമായ നാലാം സെറ്റിൽ ഇരുതാരങ്ങളും 28 സ്കോർ വീതം നേടി സമനില പാലിച്ചു. ഇതോടെ സ്കോർ നിലയിൽ 3-5ന് ഇന്തോനേഷ്യൻ താരം പോയിന്റ് നിലയിൽ ലീഡ് ചെയ്തു. അഞ്ചാം സെറ്റ് വിജയിക്കുകയാണ് ഭജൻ കൗറിന് മുന്നിലുണ്ടായിരുന്ന മാർ​ഗം. ഇത്തവണ 27-26 എന്ന പോയിന്റിൽ ഭജൻ വിജയിച്ചതോടെ പോയിന്റ് നില 5-5ന് തുല്യമായി. ആറ് സെറ്റുകളും പൂർത്തിയായതോടെ മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടു. ഇവിടെ 9-8ന് ദിയാനന്ദ വിജയിക്കുകയായിരുന്നു.

Tags

  • deepika
  • paris olympics 2024
  • bhajan kaur

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

മുംബൈ ഇന്ത്യൻസിൽ മാറ്റം; പരിശീലകസ്ഥാനമൊഴിഞ്ഞ് മഹേള ജയവർധന

മുംബൈ ഇന്ത്യൻസിൽ മാറ്റം; പരിശീലകസ്ഥാനമൊഴിഞ്ഞ് മഹേള ജയവർധന

സംഗീത സംവിധായകന്‍ അനിരുദ്ധ് രവിചന്ദറും കാവ്യ മാരനും വിവാഹിതരാകുന്നു; സ്ഥിരീകരിച്ച് തെലങ്കാന മുഖ്യമന്ത്രി

സംഗീത സംവിധായകന്‍ അനിരുദ്ധ് രവിചന്ദറും കാവ്യ മാരനും വിവാഹിതരാകുന്നു; സ്ഥിരീകരിച്ച് തെലങ്കാന മുഖ്യമന്ത്രി

Kerala beats Assam in Vinoo Mankad Trophy

വിനു മങ്കാദ് ട്രോഫിയിൽ അസമിനെ തകർത്ത് കേരളം നോക്കൗട്ടിൽ

ടി20യിൽ ചരിത്രനേട്ടത്തിനരികെ സ്മൃതി മന്ദാന; 5,000 റൺസ് തികയ്ക്കാൻ വേണ്ടത് 133 റൺസ്

ടി20യിൽ ചരിത്രനേട്ടത്തിനരികെ സ്മൃതി മന്ദാന; 5,000 റൺസ് തികയ്ക്കാൻ വേണ്ടത് 133 റൺസ്

റോമയ്ക്ക് എരിരേ പിന്നില്‍ നിന്നും പൊരുതിക്കയറി റയല്‍മാഡ്രിഡ് വിജയം പിടിച്ചു

റോമയ്ക്ക് എരിരേ പിന്നില്‍ നിന്നും പൊരുതിക്കയറി റയല്‍മാഡ്രിഡ് വിജയം പിടിച്ചു

പി.എസ്.ജി.യുടെ തകര്‍പ്പന്‍ പ്രകടനത്തില്‍ സിറ്റി വീണു ; ചാംപ്യന്‍സ് ലീഗില്‍ കൂറ്റന്‍ തോല്‍വി

പി.എസ്.ജി.യുടെ തകര്‍പ്പന്‍ പ്രകടനത്തില്‍ സിറ്റി വീണു ; ചാംപ്യന്‍സ് ലീഗില്‍ കൂറ്റന്‍ തോല്‍വി

Comments