
ന്യൂഡല്‍ഹി : ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ അഭയം നൽകണമെന്ന അപേക്ഷ ബ്രിട്ടൻ തള്ളി. ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ ഇന്ത്യന്‍ വ്യേമസേനാ താവളത്തില്‍ തിങ്കളാഴ്ച വൈകീട്ട് 5.36ന് എത്തിയപ്പോൾ രാത്രിയോടെ ഇന്ത്യ വിടുമെന്നാണ് പറഞ്ഞിരുന്നങ്കെിലും അഭയം നൽകാൻ മറ്റൊരു രാജ്യം കിട്ടാത്തതിനാൽ ഇതുവരെയും അവർക്ക് ഇന്ത്യ വിട്ടുപോകാനായില്ല. ഇതോടെ ബ്രിട്ടൻ പുറമേ ശൈഖ് ഹസീന മറ്റു യുറോപ്യൻ രാജ്യങ്ങളെ അഭയത്തിനായി സമീപിക്കാനുള്ള ശ്രമം തുടങ്ങി.
ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഇന്ത്യയില്‍ തന്നെയുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു, സര്‍വ്വകക്ഷി യോഗത്തിലാണ് കേന്ദ്ര വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍ ഇക്കാര്യം വ്യക്തമാക്കിയത്.ഷെയ്ഖ് ഹസീന ഇന്ത്യയ്ല് അഭയം തേടിയോ എന്ന്സർക്കാർ വ്യക്തമാക്കിയില്ല . കേന്ദ്ര സർക്കാരിന്റെ നടപടികൾക്ക് യോഗത്തില്‍ പങ്കെടുത്തരാഹുൽ ഗാന്ധിയും കെസി വേണുഗോപാലും പിന്തുണ അറിയിച്ചു.
അതേസമയം ബംഗ്ലാദേശില്‍ വിദ്യാര്‍ത്ഥി പ്രക്ഷോഭം അടിച്ചമര്‍ത്തിയും നിരിവധി പേര് കൊല്ലപ്പെടുകയും ചെയ്ത സാഹചര്യത്തില്‍ ശൈഖ് ഹനീയക്ക് അഭയം നല്‍കുന്നതിന് ബ്രിട്ടന് താല്പാര്യമില്ല. ബ്രിട്ടനിലെ അഭായര്‍ത്ഥി നിയമപ്രകാരം അഭയം തേടനായി ഒരാള്‍ക്ക് ബ്രിട്ടനിലേയക്ക് പ്രവേശനം അനുവദിക്കാനുളള വ്യവസ്ഥയില്ല എന്ന മറുപടിയാണ് ഇത് സംബന്ധിച്ച ചോദ്യത്തിന് യു. കെ . മന്ത്രാലയം നല്‍കിയത്.






