
മേപ്പാടി: ചൂരല്‍മല ഉരുള്‍പൊട്ടൽ നടന്ന ദുരന്തഭൂമി കണ്ടതിന് പിന്നാലെ കുഴഞ്ഞു വീണു മരിച്ചു. ചൂരല്‍മല സ്വദേശി കുഞ്ഞുമുഹമ്മദ് (62) ആണ് കുഴഞ്ഞു വീണു മരിച്ചത്. ദുരന്തത്തിന് പിന്നാലെ ദുരിതാശ്വാസ ക്യാമ്പിലായിരുന്നു കുഞ്ഞു മുഹമ്മദ്. സംഭവം ശേഷം ഇന്നാണ് കുഞ്ഞു മുഹമ്മദ് ആദ്യമായി ചൂരല്‍മലയിൽ എത്തിയത്.
കുഞ്ഞു മുഹമ്മദിൻ്റെ വീടിന് അപകടത്തിൽ കേടു പാടുകള്‍ പറ്റിയിരുന്നില്ല. ചൂരല്‍മലയിലെ ദുരന്ത വ്യാപ്തി കണ്ടതിനു പിന്നാലെ കുഞ്ഞു മുഹമ്മദിനു ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. ജീപ്പ് ഡ്രൈവറായിരുന്നു. ആരോഗ്യ പ്രശ്നങ്ങളുള്ള ആളായിരുന്നു എന്നാണ് വിവരം.
ദുരന്തത്തിന് ശേഷം കടുത്ത മനോവിഷമത്തിലായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം പോസ്റ്റ്മോർട്ടം നടപടിയടക്കം പൂർത്തീകരിച്ച ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.






