
തെന്നിന്ത്യന്‍ സിനിമാ പ്രേക്ഷകരുടെ സ്വന്തം മാഡി എന്ന ആർ മാധവൻ. തമിഴിലും ഹിന്ദിയിലുമൊക്കെ തിളങ്ങി നില്ക്കുന്ന താരം ഒരുകാലത്ത് യൂത്തിന്റെ ഹരമാണ്. ഇപ്പോഴാകട്ടെ വളരെ സീരിയസ് വേഷങ്ങളും വില്ലന്‍ കഥാപാത്രങ്ങളുമടക്കം തന്വമയത്തോടെ അവതരിപ്പിച്ച് മാധവന് വെള്ളിത്തിരയില്‍ തിളങ്ങി നില്‍ക്കുകയാണ്. മലയാളികളുടെ പ്രിയപ്പെട്ട താരം സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. താരത്തിന്റെ പോസ്റ്റുകള്‍ വളരെ പെട്ടെന്നും തന്നെ വെെറലാകാറുണ്ട്.
ഇപ്പോഴിതാ തീവ്രമായ വർക്കൗട്ടോ ചികിത്സയോ ഇല്ലാതെ വെറും 21 ദിവസം കൊണ്ട് ശരീരഭാരം കുറച്ചതെങ്ങനെയെന്ന് ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് താരം. കർശനമായ ഡയറ്റിംഗിലൂടെയും ജീവിതശെെലിയിലൂടെയുമാണ് ശരീരഭാരം കുറച്ചതെന്ന് താരം പറയുന്നു.
‘‘വ്യായാമമോ, സർജറിയോ, ചികിത്സയോ ഇല്ലാതെ ആരോഗ്യകരമായ ഭക്ഷണം മാത്രം കഴിച്ചാണ് ഞാൻ വണ്ണം കുറച്ചത്. ഞാൻ ഭക്ഷണം കഴിക്കുന്ന രീതിയിലും മാറ്റം വരുത്തി. ഭക്ഷണം നല്ലപോലെ ചവച്ച് കഴിക്കാൻ തുടങ്ങി. ഓരോ വായ ഭക്ഷണവും നാല്പത്തിയഞ്ച് മുതല്‍ അറുപത് തവണ വരെ ചവച്ചു. കൂടുതലും പച്ചക്കറികളാണ് ഡയറ്റില്‍ ഉള്‍പ്പെടുത്തിയത്.
ദിവസവും അതിരാവിലെ നടക്കാൻ പോവുകയും നേരത്തെ കിടന്നുറങ്ങുകയും ചെയ്തു. കൂടാതെ രാത്രി ഭക്ഷണം 6.45 മുൻപ് കഴിക്കുമായിരുന്നു. വെെകുന്നേരം മൂന്ന് മണിക്ക് ശേഷം വേവിക്കാത്ത ആഹാരമൊന്നും കഴിക്കില്ല. കിടക്കാൻ പോകുന്നതിന് 90 മിനിറ്റ് മുമ്ബെങ്കിലും സ്ക്രീൻ ടെെം ഒഴിവാക്കും. ശരീരത്തിന് ആവശ്യമായ മികച്ച ആഹാരങ്ങള്‍ മാത്രമാണ് കഴിച്ചത്...’’ താരം പറയുന്നു.
No exercise, No running... 😏
21 நாட்களில் மாதவன் உடல் மாற்றம், அது எப்படி சாத்தியம்? 🤔 pic.twitter.com/ssrATrqOnr— Aadhavan (@aadaavaan) July 17, 2024
മാധവൻ തന്റെ ഔദ്യോഗിക എക്സ് പേജില്‍ ഇത് സംബന്ധിച്ച് വിവരങ്ങള്‍ പങ്കുവച്ചിരുന്നു. ‘റോക്കട്രി, ദി നമ്പി എഫക്റ്റ്’ എന്ന ചിത്രത്തിന് വേണ്ടിയാണ് മാധവൻ ശരീരവണ്ണം വർദ്ധിപ്പിച്ചത്. ഈ വണ്ണമാണ് 21 ദിവസം കൊണ്ട് കുറച്ചെടുത്തത്. പാനീയങ്ങളും പച്ചക്കറികളും ധാരാളമായി ഡയറ്റില്‍ ഉള്‍പ്പെടുത്തിയെന്നും മാധവൻ പറയുന്നു. താരം പങ്കുവച്ച വീഡിയോ ആരാധകര്‍ ഏറ്റെടുക്കുകയാണ്.






