
എന്നും എപ്പോഴും മലയാളികൾ മനസ്സിൽ സൂക്ഷിക്കുന്ന രണ്ടു കഥാപാത്രങ്ങളാണ് ചേട്ടച്ഛനും മീനാക്ഷിയും. മലയാളത്തിലെ മികച്ച സിനിമകളില്‍ ഒന്നായ പവിത്രത്തിലെ ഈ രണ്ടു കഥാപാത്രങ്ങളെയും അന്വർത്ഥമാക്കിയത് മോഹൻലാലും വിന്ദുജ മേനോനുമാണ്. ഇന്നും ചേട്ടച്ഛന്റെ അനിയത്തിക്കുട്ടിയായി തന്നെ അറിയപ്പെടുന്ന വിന്ദുജ ആ സിനിമയ്ക്ക് ശേഷം നിരവധി സിനിമകളില്‍ സഹനടിയായും നായികയുമെല്ലാം തിളങ്ങിയിട്ടുണ്ട്. മോഹന്‍ലാലിന്റെ തന്നെ പിന്‍ഗാമിയിലും ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട് വിന്ദുജ.
നൃത്ത വിദ്യാലയവുമായി തിരക്കിലായ നടി അടുത്ത കാലത്തായി താരസംഗമങ്ങളിലാണ് ഭൂരിഭാഗവും ആരാധകര്‍ക്ക് മുന്നിലെത്തുന്നത്. ഒപ്പം ഏകമകള്‍ നേഹയും ഉണ്ടാകാറുമുണ്ട്. ഇപ്പോഴിതാ, നേഹയ്ക്ക് സംഭവിച്ച ഒരു അപകടത്തെക്കുറിച്ചുള്ള വാർത്തയാണ് വിന്ദുജ പങ്കു വച്ചിരിക്കുന്നത്. കലാമണ്ഡലം വിമലാ മേനോന്‍ എന്ന അമ്മൂമ്മയുടെയും വിന്ദുജയുടെയും പോലെ തന്നെ നര്‍ത്തകിയും പഠനത്തില്‍ മിടുക്കിയുമായ നേഹ നാട്ടിലെ പഠനം പൂര്‍ത്തിയാക്കി കഴിഞ്ഞ വര്‍ഷമാണ് ഓസ്ട്രേലിയയിലേക്ക് ഉപരിപഠനത്തിനായി പോയിരുന്നു. അവിടെ വച്ചാണ് അപകടം സംഭവിച്ചത്. അതറിഞ്ഞ വിന്ദുജ മകള്‍ക്കരികിലേക്ക് ഓടിയെത്തി. "അത്ര ഗുരുതരമല്ല, എന്നാലും പരുക്ക് സംഭവിച്ചു. അമ്മ ഓടിയെത്തി' എന്ന ക്യാപ്ഷനൊപ്പം ഓസ്ട്രേലിയയില്‍ നിന്നും വിന്ദുജ മകള്‍ക്കൊപ്പമുള്ള ഫോട്ടോകള്‍ പങ്കുവച്ചു കുറിച്ചു.
എന്നാല്‍ നേഹയ്ക്ക് എന്താണ് സംഭവിച്ചത് എന്ന് നടി കുറിച്ചിട്ടില്ല. ഒരു ചിത്രത്തില്‍ വിന്ദുജ മകളെ ചേര്‍ത്തു പിടിച്ച് നില്‍ക്കുന്നതും, മറ്റൊരു ചിത്രത്തില്‍ മകളുടെ മുറിവില്‍ ചുംബിക്കുന്നതുമായ കാഴ്ച ഫോട്ടോയില്‍ കാണാം.
വിന്ദുജയുടെ പോസ്റ്റിനു താഴെ പല ആരാധകരും കമന്റുകൾ കുറിക്കുന്നുണ്ട്. 'എന്ത് സംഭവിച്ചു എന്ന് നടി പറഞ്ഞിട്ടില്ലെങ്കിലും അമ്മയെ കണ്ടതിന് ശേഷം മകള്‍ സുഖമായിരിക്കുന്നു എന്ന് പ്രതീക്ഷിക്കുന്നു, പെട്ടന്ന് സുഖം പ്രാപിക്കാന്‍ കഴിയട്ടെ, അമ്മയുടെ സാമീപ്യം വേദനകള്‍ പെട്ടന്ന് അകറ്റട്ടെ എന്നൊക്കെ പറഞ്ഞുകൊണ്ടുള്ള കമന്റ്‌സ് ആണ് ചിത്രത്തിന് താഴെ വരുന്നത്.
വിന്ദുജ മേനോന് തന്നെക്കൊപ്പം വളര്‍ന്നു നില്‍ക്കുന്ന ഒരു മകള്‍ ഉണ്ടെങ്കിലും, മലയാളികളെ സംബന്ധിച്ച് ഇന്നും വിന്ദുജ മോഹന്‍ലാലിന്റെ കുഞ്ഞു പെങ്ങളാണ്. നിരവധി സിനിമകളില്‍ ആ കാലത്ത് വിന്ദുജ അഭിനയിച്ചിട്ടുണ്ട് എങ്കിലും ഇന്നും മലയാളികള്‍ ഓര്‍ക്കുന്നത് പവിത്രത്തിലെ വേഷത്തിലൂടെയാണ്.
വിവാഹ ശേഷം വിന്ദുജ ആകെ ഒരു സിനിമയില്‍ മാത്രമേ അഭിനയിച്ചിട്ടുള്ളു. 2016-ല്‍ ഇറങ്ങിയ ആക്ഷന്‍ ഹീറോ ബിജു എന്ന സിനിമയില്‍. വിവാഹ ശേഷം ഭര്‍ത്താവ് രാജേഷ് കുമാറിനൊപ്പം മലേഷ്യയിലാണ് വിന്ദുജ താമസിക്കുന്നത്.






