
ആനന്ദം എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് അരങ്ങേറ്റം നടത്തിയ താരമാണ് അനാര്‍ക്കലി മരിക്കാര്‍.ചുരുക്കം സിനിമകളില്‍ മാത്രമാണ് അഭിനയിച്ചതെങ്കിലും പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയാണ് താരം.
അഭിനയത്തിനു പുറമേ മോഡലിങിലും തിളങ്ങി നില്ക്കുന്ന താരത്തിന്റെ ശബ്ദത്തിനും ആരാധകര്‍ ഏറെയാണ്. കവര്‍ സോങുകളാണ് നടി അധികവും ആലപിക്കാറുളളത്.
സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം ആരാധകരുമായി പങ്കുവെയ്ക്കാറുുണ്ട്. ഇപ്പോഴിതാ വാഗമണ്‍ യാത്രയുടെ വിശേഷങ്ങള്‍ പങ്കിട്ടെത്തിയിരിക്കുകയാണ് താരം.
മഞ്ഞ നിറമുളള റെയിന്‍കോട്ടിട്ട് വാഗമണ്ണിലെ മഞ്ഞും മഴയും പച്ചപ്പും വിരുന്നൊരുക്കുന്ന കുന്നുകളിലൂടെ ട്രക്കിങ് ചെയ്യുന്ന മനോഹര അനുഭവം പങ്കുവെച്ചിരിക്കുകയാണ് അനാര്‍ക്കലി. വാഗമണ്ണിലെ തേയിലത്തോട്ടങ്ങളിലൂടെ നടക്കുന്നതും വ്യൂപോയിന്റിലെ കാഴ്ചകളുമെല്ലാം അനാര്‍ക്കലി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയിലുണ്ട്.






