
ന്യൂഡല്‍ഹി : അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നതായി ഇന്ത്യന്‍ മുന്‍ ഓപ്പണര്‍ ശിഖർ ധവാൻ. സാമൂഹിക മാധ്യമങ്ങളിൽ വീഡിയോ പങ്കുവച്ചാണ് ഇടംകൈയന്‍ ബാറ്റര്‍ വിരമിക്കൽ പ്രഖ്യാപിച്ചത്.2010ൽ ഇന്ത്യൻ ടീമിൽ അരങ്ങേറ്റം കുറിച്ച താരമാണ് പടിയിറങ്ങുന്നത്.34 ടെസ്റ്റ് മത്സരങ്ങളും 167 ഏകദിന മത്സരങ്ങളും 68 ട്വന്റി 20 മത്സരങ്ങളും ഈ ഇടംകയ്യൻ ബാറ്റ്സ്മാൻ ഇന്ത്യക്കായി കളിച്ചിട്ടുണ്ട്. രാജ്യാന്തര തലത്തിൽ 24 സെഞ്ചുറികളും 55 അർധ സെഞ്ചുറികളും രാജ്യത്തിനായി ധവാൻ കുറിച്ചു .
‘തന്റെ ക്രിക്കറ്റ് യാത്രയുടെ ഈ അധ്യായം അവസാനിപ്പിക്കുകയാണ്, എണ്ണമറ്റ ഓർമ്മകളും നന്ദിയും ഞാൻ എന്നോടൊപ്പം കൊണ്ടുപോകുന്നു. സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി! ജയ് ഹിന്ദ്!’’, ശിഖർ ധവാൻ എക്സിൽ കുറിച്ചു. ആഭ്യന്തര മത്സരങ്ങളിലും ഇനി കളിക്കില്ലെന്ന് ധവാൻ പറഞ്ഞു.
As I close this chapter of my cricketing journey, I carry with me countless memories and gratitude. Thank you for the love and support! Jai Hind! 🇮🇳 pic.twitter.com/QKxRH55Lgx
— Shikhar Dhawan (@SDhawan25) August 24, 2024
ധവാനൊരു ബിഗ് മാച്ച് പ്ലയർ തന്നെ ആയിരുന്നു എന്നത് ചില കണക്കുകൾ പറയും. ചെറിയ പരമ്പരകളിൽ തിളങ്ങുന്നതിനേക്കാൾ ഉപരി ഏഷ്യ കപ്പ്, ഐസിസി ടൂർണമെന്റ് എന്നിവയിലൊക്കെ ആയിരുന്നു താരം കൂടുതലായി തിളങ്ങിയിരുന്നത്. വലിയ മത്സരം വരുമ്പോൾ കളി മറക്കുന്ന താരങ്ങളിൽ നിന്ന് വ്യത്യസ്തനായി ചാമ്പ്യൻസ് ട്രോഫി 2013 ൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ റൺസ്, 2015ലെ ഏകദിന ലോകകപ്പിൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ റൺസ്, ചാമ്പ്യൻസ് ട്രോഫി 2017-ൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ റൺസ്, 2018 ഏഷ്യാ കപ്പിൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ റൺസ് എന്നിവ എല്ലാം ശിഖറിന്റെ നേട്ടങ്ങളാണ്. 2022 ഡിസംബറിൽ ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയിലാണ് ധവാൻ അവസാനമായി ഇന്ത്യയ്ക്കു വേണ്ടി കളിച്ചത്.
ഓസ്ട്രേലിയക്കെതിരെ 2010-ൽ ഇന്ത്യക്കായി ആദ്യ ഏകദിനം ശിഖർ കളിച്ചത്. ഇന്ത്യക്കു വേണ്ടി 167 ഏകദിനങ്ങളില്‍ നിന്നും 17 സെഞ്ച്വറികളും 35 ഫിഫ്റ്റികളുമടക്കം 6793 റണ്‍സാണ് ആരാധകര്‍ ഗബ്ബാറെന്നു വിശേഷിപ്പിക്കപ്പെടുന്ന ധവാന്റെ സമ്പാദ്യം. 2022 ബംഗ്ലാദേശുമായുള്ള ഏകദിനത്തിലാണ് അദ്ദേഹം അവസാനമായി കളിച്ചത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലും മികച്ച റെക്കോര്‍ഡാണ് അദ്ദേഹത്തിന്റേത്. 122 മല്‍സരങ്ങളില്‍ നിന്നും 8499 റണ്‍സ് ധവാന് അടിച്ചെടുത്തിട്ടുണ്ട്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലും മികച്ച റെക്കോര്‍ഡാണ് അദ്ദേഹത്തിന്റേത്. 122 മല്‍സരങ്ങളില്‍ നിന്നും 8499 റണ്‍സ് ധവാന് നേടിയെടുത്തു.
2013 മാർച്ച് 14-ന് ഓസ്ട്രേലിയക്കെതിരെ മൊഹാലിയിൽ ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചു. ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറ്റ മത്സരത്തിൽ 85 പന്തിൽ 100 റൺസ് കടന്ന ധവാൻ ഏറ്റവും വേഗത്തിൽ സെഞ്ച്വറി നേടുന്ന താരമെന്ന ബഹുമതി സ്വന്തമാക്കിയിരുന്നു. ടെസ്റ്റില്‍ പക്ഷെ 34 മല്‍സരങ്ങളില്‍ മാത്രമേ ധവാന് കളിക്കാന്‍ ഭാഗ്യമുണ്ടായുള്ളൂ. ഏഴു സെഞ്ച്വറികളും അഞ്ചു ഫിഫ്റ്റികളുമടക്കം 2315 റണ്‍സും റണ്‍സ് നേടിയിട്ടുണ്ട് .
ടി20യില്‍ 68 മല്‍സരങ്ങളിലാണ് ഇടംകൈയന്‍ ഓപ്പണര്‍ കളിച്ചത്. 11 ഫിഫ്റ്റികളടക്കം 1759 റണ്‍സും നേടി. രോഹിത് ശർമ്മക്കൊപ്പം 117 ഇന്നിംഗ്സിൽ നിന്നായി 5193 റൺസും അതിൽ 18 സെഞ്ച്വറി കൂട്ടുകെട്ടും 15 അർദ്ധ സെഞ്ച്വറി കൂട്ടുകെട്ടും പിറന്നപ്പോൾ ഏറ്റവും മികച്ച ഓപ്പണിങ് ജോഡിയുടെ കൂടെ ഭാഗം ആയിരുന്നു ധവാൻ.


