
ഗൗതം അദാനിയുടെ കടബാധ്യതയ്ക്കും കുറവൊന്നുമില്ല. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ അദാനിയുടെ മൊത്തത്തിലുള്ള കടം ഗണ്യമായി വര്‍ദ്ധിച്ചു. 2.27 കോടിയില്‍ നിന്ന് 2024 ലേക്ക് എത്തുമ്പോള്‍ കടം 2.40 കോടിയായി.രാജ്യത്തെ പ്രാദേശിക ബാങ്കുകളില്‍ നിന്നെടുത്ത വായ്പയില്‍ മാത്രം ഏകദേശം 18,000 കോടി രൂപയുടെ വര്‍ധനയുണ്ടായി എന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. അതേസമയം വിദേശ ബാങ്കുകളില്‍ നിന്നെടുത്ത വായ്പകള്‍ കുറഞ്ഞിട്ടുണ്ട്. പ്രാദേശിക ബാങ്കുകള്‍, എന്‍ബിഎഫ്സികള്‍ എന്നിവയില്‍ നിന്നെടുത്ത കടം അദാനി ഗ്രൂപ്പിന്റെ കടം മൊത്തം കടത്തിന്റെ 36 ശതമാനത്തിലെത്തിയെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം ഇത് 31 ശതമാനം മാത്രമായിരുന്നു. അതായത് പ്രാദേശിക ബാങ്കുകളില്‍ നിന്നും എന്‍ബിഎഫ്സികളില്‍ നിന്നും എടുത്ത വായ്പകള്‍ 5 ശതമാനം വര്‍ദ്ധിച്ചിട്ടുണ്ട്.
2024 മാര്‍ച്ച് 31 വരെ ഗൗതം അദാനി ഇന്ത്യന്‍ വായ്പാ ദാതാക്കളില്‍ നിന്ന് 88,100 കോടി രൂപ വായ്പ എടുത്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഗ്രൂപ്പിന്റെ മൊത്തം കടമായ 2,41,394 കോടിയുടെ 36 ശതമാനമാണിത്. അതേസമയം, 2023 മാര്‍ച്ച് 31 വരെ, ഗ്രൂപ്പ് ആഭ്യന്തര വായ്പ ദാതാക്കള്‍ക്കും എന്‍ബിഎഫ്സികള്‍ക്കും 70,213 കോടി രൂപ നല്‍കാനുണ്ട് . സ്റ്റേറ്റ് ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, യൂണിയന് ബാങ്ക് ഓഫ് ഇന്ത്യ, കാനറ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ബാങ്കുകള്‍ ആണ് അദാനി ഗ്രൂപ്പിന്റെ പ്രധാന വായ്പാദാതാക്കള്‍. വിമാനത്താവളങ്ങള്‍ ഏറ്റെടുക്കുക വഴിയുള്ള അധിക മൂലധനച്ചെലവും ഹരിത ഊര്‍ജ പദ്ധതികള്‍ക്ക് വേണ്ടി വന്ന ചെലവുമാണ് ഗ്രൂപ്പിന്റെ കടം വര്‍ധിപ്പിച്ചതെന്നാണ് വിദഗ്ധരുടെ അഭിപ്രായം






