
ഹരിയാനയില്‍ കോണ്‍ഗ്രസ് - ആം ആദ്മി പാര്‍ട്ടി സീറ്റ് ചര്‍ച്ച പരാജയം. ഇരു പാര്‍ട്ടികളും സീറ്റുകളുടെ എണ്ണത്തില്‍ വിട്ടുവീഴ്ച്ച ചെയ്യാന്‍ തയ്യാറായില്ല. 20 സ്ഥാനാര്‍ഥികളുടെ ആദ്യ പട്ടിക ആം ആദ്മി പാര്‍ട്ടി പ്രഖ്യാപിച്ചു.ഹരിയാനയില്‍ 10 സീറ്റുകളിലെങ്കിലും മത്സരിക്കണം എന്ന് ആം ആദ്മി പാര്‍ട്ടിയും, പരമാവധി 6 സീറ്റുകളെ നല്‍കുമെന്ന് കോണ്‍ഗ്രസും നിലപാടെടുത്തതോടെയാണ് സഖ്യ ചര്‍ച്ചകള്‍ പരാജയപ്പെട്ടത്.
സഖ്യമില്ലെങ്കില്‍ 90 സീറ്റിലും സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുമെന്ന് എ എ പി എം സഞ്ജയ് സിങ് വ്യക്തമാക്കി. 20 സ്ഥാനാര്‍ഥികളുടെ ആദ്യ പട്ടിക ആം ആദ്മി പാര്‍ട്ടി പ്രഖ്യാപിച്ചു.വേണുഗോപാലും എ.എ.പി. എം.പി. രാഘവ് ഛദ്ദയും മൂന്നുതവണ ചര്‍ച്ച നടത്തിയിട്ടും ഫലമുണ്ടായില്ല. എന്നാല്‍ ചര്‍ച്ചകള്‍ തുടരുന്നുവെന്നാണ് കോണ്‍ഗസ് ദേശീയ നേതൃത്വം നല്കുന്ന സൂചന.






