
കൊളംമ്പോ; 2022ലെ ഭരണവിരുദ്ധ പ്രക്ഷോഭത്തിനും പ്രസിഡന്റരിന്റെ പുറത്താകലിനും ശേഷം ശ്രീലങ്ക ആദ്യമായി പോളിങ് ബൂത്തില്‍. രാവിലെ 7 മണിക്കാണ് വോട്ടെടുപ്പ് ആരംഭിക്കുന്നത്. 17 ലക്ഷത്തിലധികം വോട്ടര്‍മാരാണ് സമ്മതിദാനാവകാശം രേഖപ്പെടുത്തുക.
നിലവിലെ പ്രസിഡന്റും സ്വതന്ത്ര സ്ഥാനാര്‍ഥിയുമായ റനില്‍ വിക്രമസിംഗെ, പ്രതിപക്ഷമായ സമാഗി ജന ബലവേഗയയുടെ (എസ്ജെബി) സജിത് പ്രേമദാസ, നാഷനല്‍ പീപ്പിള്‍സ് പവര്‍ (എന്‍പിപി) പാര്‍ട്ടിയുടെ അനുര കുമാര ദിസനായകെ, ശ്രീലങ്ക പൊതുജന പെരുമുനയുടെ (എസ്എല്‍പിപി) നമല്‍ രാജപക്സ തുടങ്ങി 38 സ്ഥാനാര്‍ഥികളാണ് മത്സരിക്കുന്നത്. വൈകുന്നേരം നാല് മണിക്ക് വോട്ടെടുപ്പ് അവസാനിക്കും. വിവിധ ഇടങ്ങളില്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അക്രമസംഭവങ്ങളില്‍ 85 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.






