
കൊച്ചി: ചാത്തന്‍സേവയുടെ മറവില്‍ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ പൂജാരി അറസ്റ്റില്‍. തൃശൂര്‍ സ്വദേശിനിയായ വീട്ടമ്മയുടെ പരാതിയില്‍ തൃശൂര്‍ ആവണിശേരി സ്വദേശിയും അഷ്ടമിച്ചിറയില്‍ താമസിക്കുന്ന പുറത്താല പ്രഭാത് ഭാസ്കരനാണ് (44) അറസ്റ്റിലായത്.
ചാത്തന്‍സേവയുടെയും പൂജകളുടെയും അത്ഭുതസിദ്ധികള്‍ പ്രചരിപ്പിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ പ്രഭാത് സ്വാധീനമുണ്ടാക്കിയിരുന്നു. ഇത് കണ്ടാണ് ഭര്‍ത്താവുമായുള്ള തര്‍ക്കപരിഹാരം കാണാനും കടബാധ്യതയില്‍നിന്ന് കരകയറാനും പ്രഭാത് ഭാസ്കരന്റെ അഷ്ടമിച്ചിറയിലുള്ള പൂയാനി ദേവസ്ഥാനത്ത് എത്തുന്നതെന്ന് വീട്ടമ്മയുടെ പരാതിയില്‍ പറയുന്നു. പൂജ നടത്തിയെങ്കിലും കാര്യമായ മാറ്റമൊന്നും ഉണ്ടായിരുന്നില്ല.
തുടര്‍ന്ന് വീട്ടമ്മ വീണ്ടും പ്രഭാതിനെ സമീപിച്ചു. പൂജയ്ക്കായി പാലാരിവട്ടം ചക്കരപറമ്പിലുള്ള തന്റെ മറ്റൊരു ആസ്ഥാനത്തിലേക്ക് എത്താന്‍ ആവശ്യപ്പെട്ടു. ജൂലൈയ് ആറിന് ചക്കരപ്പറമ്പിലെ കേന്ദ്രത്തിലെത്തിയ വീട്ടമ്മയെ പ്രഭാത് പൂജയുടെ മറവില്‍ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.
നടന്ന സംഭവങ്ങള്‍ പുറത്തുപറഞ്ഞാല്‍ പൂജയുടെ ഫലസിദ്ധി നഷ്ടപ്പെടുമെന്നും വീട്ടമ്മയെ ധരിപ്പിച്ചു. മാസികമായി തളര്‍ന്ന വീട്ടമ്മ നടന്ന സംഭവങ്ങള്‍ വിവരിച്ച് തിങ്കളാഴ്ച സിറ്റി പോലീസ് കമ്മിഷണര്‍ക്ക് ഇ-മെയിലിലൂടെ പരാതി നല്‍കുകയായിരുന്നു. പോലീസ് നേരിട്ടെത്തി വീട്ടമ്മയുടെ മൊഴി രേഖപ്പെടുത്തി. ഇന്നലെ അഷ്ടമിച്ചിറയിലെ വീട്ടില്‍നിന്ന് പ്രഭാതിനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. എറണാകുളത്ത് താമാസിക്കുന്ന മറ്റൊരു വീട്ടമ്മയുടെ സമാനമായ പരാതിയില്‍ തിരുവനന്തപുരം മലയന്കീഴ സ്വദേശിയായ അനീഷ് ജ്യോതിഷെന്ന പൂജാരിക്കായി അന്വേഷണം തുടങ്ങിയതായി പാലാരിവട്ടം പോലീസ് അറിയിച്ചു. ഹോട്ടലില്‍ റൂമില്‍ നടന്ന നഗ്നപൂജയ്ക്കിടെ പീഡിപ്പിച്ചെന്നാണ് പരാതി.






