ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡുവുമായി കൂടിക്കാഴ്ച്ച നടത്തി ലുലു ഗ്രൂപ്പ് ചെയര്മാന് എം എ യൂസഫലി. മുഖ്യമന്ത്രിയുടെ ക്ഷണം സ്വീകരിച്ചത് അമരാവതിയിലെ ഔദ്യോഗിക വസതിയില്‍ നടന്ന കൂടിക്കാഴ്ച്ച ആന്ധ്രയുടെ വികസന പാതയില്‍ വന്‍ സാദ്യതകള്ക്കാണ് വഴിയൊരുക്കുന്നത്. സംസ്ഥാനത്ത് പല ഇടങ്ങളിലായി നിരവദി പദ്ധതികള്‍ ആരംഭിക്കാന്‍ ധാരണയായി.
ആന്ധ്രയിലേക്ക് മടങ്ങിവരാനുള്ള എം.എ യൂസഫലിയുടെ നിലപാട് സംസ്ഥാനത്തിന് ഊര്‍ജം പകരുന്നതാണെന്ന് ചന്ദ്രബാബു നായിഡു പറഞ്ഞു. ലുലു ?ഗ്രൂപ്പിന് സര്‍ക്കാര്‍ പൂര്‍ണപിന്തുണ നല്‍കുമെന്ന് നായിഡു എക്സില്‍ കുറിച്ചു.
എട്ട് സ്ക്രീനുകളുള്ള ഐമാക്സ് മള്‍ട്ടിപ്ലക്സ് തീയറ്ററുകള്‍ ഉള്‍ക്കൊള്ളുന്ന ഷോപ്പിങ് മാള്‍ വിശാഖപട്ടണത്തുയരും. ആഗോള നിലവാരത്തിലുള്ള ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ തിരുപ്പതിയിലും വിജയവാഡയിലും ആരംഭിക്കും. ഇതോടൊപ്പം, അത്യാധുനിക ഭക്ഷ്യസംസ്കരണ ലോജിസ്റ്റിക്സ് കേന്ദ്രങ്ങള്‍ സ്ഥാപിക്കാനും ധാരണയായി.
2200 കോടി രൂപയുടെ പദ്ധതികളാണ് 2019ല്‍ ലുലു ഗ്രൂപ്പ് ആന്ധ്രയില്‍ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ടി.ഡി.പി സര്‍ക്കാര്‍ വിശാഖപട്ടണത്ത് അനുവദിച്ച 13.8 ഏക്കര്‍ ഭൂമി രാഷ്ട്രീയ കാരണങ്ങള്‍ പറഞ്ഞ് ജഗന്മോഹന് റെഡ്ഡി സര്‍ക്കാര്‍ റദ്ദാക്കുകയായിരുന്നു.

Comments