
ബിജെപി സ്ഥാനാര്‍ത്ഥിയുടെ പ്രചരണ കണ്‍വന്‍ഷനിലെത്തി ബിജെപി നേതാവ് ശോഭ സുരേന്ദ്രന്. സ്ഥാനാർത്ഥിത്വത്തിന് വേണ്ടി അങ്ങോളമിങ്ങോളം ഓടി നടക്കുന്ന ആളല്ല താനെന്ന് അവര്‍ വ്യക്തമാക്കി.
മത്സരിക്കുന്നില്ല എന്ന് പറഞ്ഞ ആളാണ് താൻ. തന്നെ സ്ഥാനാർത്ഥി മോഹിയാക്കി ചിത്രീകരിക്കുന്നത് വേദനാജനകമാണ്.പത്തുപേര്‍ തികച്ച് ബിജെപി യ്ക്ക് ഇല്ലാതിരുന്ന കാലത്ത് ഈ പാർട്ടിയിൽ പ്രവർത്തിച്ച് തുടങ്ങിയതാണ് . കേരളത്തിൽ ഈ പാർട്ടിയ്ക്ക് ഒരു മുഖ്യമന്ത്രിയുണ്ടാകുന്ന കാലംവരെ പ്രവർത്തിക്കാൻ ആരോഗ്യം തരണേ എന്നാണ് പ്രാർത്ഥനയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു






