
ചെന്നൈ: ദീപാവലി ആഘോഷത്തിനായി ശിവകാശിയിൽ നിർമിച്ച് വിറ്റഴിച്ചത് 6,000 കോടി രൂപയുടെ പടക്കങ്ങളെന്ന് തമിഴ്നാട് ഫയർക്രാക്കേഴ്സ് മാനുഫാക്ച്ചേഴ്സ് അസോസിയേഷൻ അധികൃതർ അറിയിച്ചു.ശിവകാശിയിൽ 1,150 പടക്കനിർമാണ ഫാക്ടറികളിലായി നാല് ലക്ഷംപേർ ജോലി ചെയ്യുന്നുണ്ട്.
ദീപാവലിയ്ക്ക് ഒരു മാസം മുമ്പേ ശിവകാശിയിൽ പടക്ക വിൽപ്പന തുടങ്ങും. ഇക്കുറി ദീപാവലിക്ക് പതിവിലും 30 ശതമാനം നിർമ്മാണം കുറവായതായും സംഘടനാ ഭാരവാഹികൾ പറഞ്ഞു. പടക്ക നിർമാണത്തിലെ പ്രധാന ഘടകമായ ബേരിയം നൈട്രേറ്റിന് സുപ്രിം കോടതി നിരോധനം ഏർപ്പെടുത്തിയത് നിർമ്മാണത്തെ പ്രതികൂലമായി ബാധിച്ചതായും ഇവർ പറയുന്നു.
പടക്ക ഉൽപന്നങ്ങൾക്ക് അധിക നിയന്ത്രണങ്ങളും ഏർപ്പെടുത്തി. ഇന്ത്യയിലെ മൊത്തം പടക്ക ഉൽപ്പാദനത്തിന്റെ 70 ശതമാനവും ശിവകാശിയിൽ നിന്നാണ് ഉത്പാദിപ്പിക്കുന്നത്.






