
തെന്നിന്ത്യയില്‍ നിരവധി ആരാധകരുളള താരമാണ് തമന്ന ഭാട്ടിയ. ആദ്യം ഗ്ലാമറസ് വേഷങ്ങളില്‍ തിളങ്ങിയ താരം പിന്നീട് അഭിനയ പ്രാധാന്യമുളള സിനിമകള്‍ കൈകാര്യം ചെയ്തു തുടങ്ങുകയായിരുന്നു.
തമന്നയുടെ ഫാഷന്‍ സെന്‍സിനെ കുറിച്ചും ആരാധകര്‍ക്ക് വലിയ അഭിപ്രായമാണ്. ഇപ്പോഴിതാ തമന്നയുടെ ഏറ്റവും പുത്തന്‍ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
തന്റെ പുതിയ സിനിമയായ സികന്തര് കാ മുക്താദറിന്റെ പ്രമോഷന് പരിപാടിക്കെത്തി ഒരിക്കല്‍ക്കൂടി ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് തമന്ന.
സ്വര്‍ണ അലങ്കാരങ്ങളുളള കറുത്ത ബ്രാലെറ്റോടുകൂടിയ വസ്ത്രം ധരിച്ചെത്തിയ തമന്ന ഇതിന്റെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലും പങ്കുവെച്ചിട്ടുണ്ട്.ഇതോടെ ചിത്രങ്ങള്‍ വൈറലാവുകയും ചെയ്തു. തമന്നയുടെ ലുക്ക് ജലകന്യകയെ പോലുണ്ടെന്നാണ് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്.
നീരജ് പാണ്ഡെ കഥയും സംവിധാനം ചെയ്ത സികന്തര് കാ മുക്താദര് നെറ്റ്ഫ്ളിക്സാണ് റിലീസ് ചെയ്തിരിക്കുന്നത്. ശീതള്പാണ്ഡെയാണ് നിര്‍മാണം. തമന്ന ഭാട്ടിയ, അവിനാഷ് തിവാരി, ജിമ്മി ഷ്രഗില് എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രം ക്രൈം ത്രില്ലറാണ്.






