
നടന്‍ മേഘനാഥനെ അനുസ്മരിച്ച് നടി വിന്ദുജ മേനോന്‍. അഭ്രപാളികളില്‍ ചെയ്തുവെച്ച എല്ലാ കഥാപാത്രങ്ങളിലൂടെയും വെറുപ്പ് സമ്പാദിച്ച ഈ നിറവ് ജീവിതത്തില്‍ പാവംപിടിച്ച ഒരു സ്‌നേഹനിധിയായിരുന്നുവെന്നാണ് വിന്ദുജ പറയുന്നത്.
കൈയിൽ മുറുക്കിപിടിച്ചു ദേഹോപദ്രവം ചെയ്യുമ്പോ ശെരിക്കും പേടിച്ചു വിറച്ചു. പക്ഷേ കൈയിലെ നീലിച്ച പാടുകൾ കാണിച്ചു ഇതു കണ്ടോ എന്ന് ചോദിച്ചാൽ ആ മുഖം വാടിത്തളരുന്നത് മഞ്ജുധർമമൻ സംവിധാനം ചെയ്ത 'കഥപറയുമ്പോൾ' അഭിനയിച്ചപ്പോൾ ഒട്ടനവധി തവണ നേരിട്ടറിഞ്ഞു.
അഭ്രപാളികളിൽ ചെയ്തുവച്ച എല്ലാ കഥാപാത്രങ്ങളിലൂടെയും വെറുപ്പ് സമ്പാദിച്ച ഈ നിറവ് ജീവിതത്തിൽ പാവംപിടിച്ച ഒരു സ്നേഹനിധി. സുരാസു മെമ്മോറിയൽ അവാർഡ് ഞങ്ങൾ നേടിയപ്പോഴും ഞാൻ പറഞ്ഞു എന്നെ ഉപദ്രവിച്ചതിനുള്ള അവാർഡാന്നു. അവസാനം 'അമ്മ" മീറ്റിംഗിന് കണ്ണുമ്പോപോലും ഹൃദ്യമായ കുശലാന്വേഷണം. വിന്ദുജ കുറിച്ചു.
കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പുലര്‍ച്ചെ രണ്ടു മണിയോടെയായിരുന്നു മേഘനാഥന്റെ അന്ത്യം. 1980 ല്‍ പി.എന്‍ മേനോന്‍ സംവിധാനം ചെയ്ത അസ്ത്രം എന്ന ചിത്രത്തില്‍ ഒരു സ്റ്റുഡിയോ ബോയിയുടെ കഥാപാത്രത്തെ അവതരിപ്പിച്ചാണ് മേഘനാഥന്റെ സിനിമ ജീവിതം ആരംഭിക്കുന്നത്.
പഞ്ചാഗ്നി, ചെങ്കോല്‍, ചമയം, രാജധാനി, ഭൂമിഗീതം, ഉദ്യാനപാലകന്‍, ഈ പുഴയും കടന്ന്, ഉല്ലാസപ്പൂങ്കാറ്റ്, പാപ്പന്‍, രാഷ്ട്രം , കുടമാറ്റം, തുടങ്ങി ഒട്ടേറെ ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്






