
പാലക്കാട്: പാലക്കാട് ഉപതെരഞ്ഞടുപ്പില്‍ പിന്തുണ നല്കിയ എല്ലാവര്ക്കും നന്ദി അറിയിച്ച് ഇടത് സ്ഥാനാര്‍ത്ഥി ഡോ പി സരിന്. ജനാധിപത്യ, മതേതര മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനും പാലക്കാടിന്റെ വികസന സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാനും ഇടത് പക്ഷത്തിന് വോട്ട് ചെയ്ത ഒരോ വോട്ടറോടുമുള്ള അകമഴിഞ്ഞ നന്ദി രേഖപ്പെടുത്തുന്നുവെന്ന് സരിന് ഫേയ്സ്ബുക്കില്‍ കുറിച്ചു.
നെഞ്ചോട് ചേര്‍ത്ത് പിടിക്കാനും, സ്നേഹിക്കാനും മത്സരിച്ച ഓരോ സഖാവിനോടും ഹൃദയം കൊണ്ട് നന്ദി പറയുകയാണ്. കേരളം ഭരിക്കുന്നത് ഇടത് മുന്നണിയാണ്. പാലക്കാടിന്റെ വികസനം സര്‍ക്കാരിന്റെ മുഖ്യ അജണ്ടയായി തന്നെ തുടരും. അതിനായി പ്രവര്‍ത്തിക്കാന്‍ ജനങ്ങളുടെ ഇടയില്‍ തന്നെ ഞാനുണ്ടാവും. സരിന് സമൂഹമാധ്യമത്തില്‍ കുറിച്ചു.
പാലക്കാട് മണ്ഡലത്തില്‍ യുഡിഎഫിന്റെ രാഹുല്‍ മാങ്കൂട്ടത്തില്‍ 18,840 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. ബിജെപിയുടെ സി കൃഷ്ണകുമാറാണ് രണ്ടാം സ്ഥാനത്ത്. എല്‍ഡിഎഫ് സ്വതന്ത്രനായി മത്സരിച്ച പി സരിന് മൂന്നാം സ്ഥാനത്താണ് എത്തിയത്. കഴിഞ്ഞ തവണത്തേതിനേക്കാള്‍ എല്‍ഡിഎഫ് വോട്ടുകള്‍ വര്‍ധിപ്പിക്കാന്‍ സരിന് കഴിഞ്ഞിട്ടുണ്ട്.
ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:
ഒരു മാസം കൊണ്ട് എന്നെ അറിയാനും നെഞ്ചോട് ചേര്‍ത്ത് പിടിക്കാനും, സ്നേഹിക്കാനും മത്സരിച്ച ഓരോ സഖാവിനോടും ഹൃദയം കൊണ്ട് നന്ദി പറയുകയാണ്.
ജനാധിപത്യ, മതേതര മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനും പാലക്കാടിന്റെ വികസന സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാനും ഇടത് പക്ഷത്തിന് വോട്ട് ചെയ്ത ഓരോ വോട്ടറോടുമുള്ള അകമഴിഞ്ഞ നന്ദി രേഖപ്പെടുത്തുന്നു.
കേരളം ഭരിക്കുന്നത് ഇടത് മുന്നണിയാണ്. പാലക്കാടിന്റെ വികസനം സര്‍ക്കാരിന്റെ മുഖ്യ അജണ്ടയായി തന്നെ തുടരും. അതിനായി പ്രവര്‍ത്തിക്കാന്‍ ജനങ്ങളുടെ ഇടയില്‍ തന്നെ ഞാനുണ്ടാവും.






