
തിരുവനന്തപുരം: എഡിഎമ്മിന്റെ മരണത്തില്‍ സര്‍ക്കാരിന്റെ അന്വേഷണം പ്രഹസനമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. വ്യാജരേഖ ഉണ്ടാക്കിയ ആള്‍ക്കെതിരേ ഒരു അന്വേഷണവുമില്ലെന്നും കൊലപാതകമെന്ന കുടുംബത്തിന്റെ സംശയം ഞെട്ടിക്കുന്നതാണെന്നും പറഞ്ഞു. പിന്നില്‍ വലിയ ദുരൂഹതകള്‍ ഉണ്ടെന്നും കളക്ടറുടെ നിലപാട് വരെ സംശയകരമാണെന്നും വി.ഡി. സതീശന് പറഞ്ഞു.
തുടക്കം മുതല്‍ നവീന്‍ബാബുവിനെ കൈക്കൂലിക്കാരനാക്കാനുള്ള ശ്രമമാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുളളത്. വ്യാജരേഖ ഉണ്ടാക്കുകയും കള്ളയൊപ്പിടുകയും ചെയ്ത പ്രശാന്തിനെതിരേ ഒരു അന്വേഷണവുമില്ല. നവീന്‍ബാബുവിന്റെ കുടുംബത്തിനൊപ്പമാണെന്ന് നിലപാട് എടുക്കുന്ന സര്‍ക്കാരിന്റേത് ഇരട്ടത്താപ്പാണ്. ഇരയുടെ കുടുംബത്തിന് ഒപ്പമാണെന്ന് അവരുടെ വീട്ടില്‍ ചെന്നു പറഞ്ഞത് പാര്‍ട്ടി സെക്രട്ടറിയാണ്. അദ്ദേഹത്തിന്റെ ഭാര്യയാണ് പി.പി. ദിവ്യ ജയില്‍ മോചിതയായപ്പോള്‍ സ്വീകരിക്കാന്‍ ചെ്നത്്
സംഭവം കൊലപാതകമാണെന്ന കുടുംബം സംശയിക്കുന്നത് പോലും ഞെട്ടിക്കുന്ന കാര്യമാണ്. അതില്‍ സിബിഐ അന്വേഷണം വേണമെന്ന് അവരുടെ ആവശ്യം സര്‍ക്കാര്‍ സമ്മതിക്കണമെന്നാണ് ഞങ്ങള്‍ ആവശ്യപ്പെടുന്നതെന്നും വി.ഡി. സതീശന് പറഞ്ഞു. കേരളത്തിലെ മനസ്സാക്ഷിയെ ഞെട്ടിക്കുന്ന മരണം ഉണ്ടായിട്ടും സര്‍ക്കാര്‍ വേട്ടക്കാരെ സംരക്ഷിക്കാന്‍ നോക്കുകയാണ്. സംഭവത്തില്‍ അടിമുടി ദുരൂഹതയാണ്. പ്രശാന്തന് ആരുടെ ബിനാമിയാണെന്നും ചോദിച്ചു. ഇതിന് പിന്നില്‍ വലിയ സാമ്പത്തീക ഇടപാടുകളാണ നടക്കുന്നത്.
പെട്രോള്‍ പമ്പിനോ അതിനുള്ള വസ്തു വാങ്ങാനോ സാമ്പത്തീക ശേഷിയില്ലാത്തയാളാണ പ്രശാന്ത്്. അതുകൊണ്ടു തന്നെ പ്രശാന്തിന് പിന്നിലുള്ള ഉന്നതന് ആരാണെന്ന് കണ്ടെത്തേണ്ടതുണ്ട്. നവീന്‍ബാബുവിന്റെ വിഷയത്തില്‍ ഒടുവില്‍ അറസ്റ്റ് ചെയ്യേണ്ടി വന്നിട്ടും ദിവ്യയെ പ്രീതിപ്പെടുത്താനാണ് പാര്‍ട്ടി ശ്രമിക്കുന്നത്. സര്‍ക്കാര്‍ തന്നെ സാധാരണക്കാര്‍ക്ക് നീതി നിഷേധിക്കുന്ന സമീപനമാണ് കാട്ടുന്നത്. ജില്ലാകളക്ടറുടെ നിലപാട് വരെ സംശയാസ്പദമാണെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.






