
എഡിഎം കെ നവീന്‍ ബാബുവിന്റെ കേസില്‍ സര്‍ക്കാരും സിപി ഐ എമ്മും ഇരകളോടൊപ്പമല്ല വേട്ടക്കാര്‍ക്കൊപ്പമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്.പാര്‍ട്ടി സെക്രട്ടറി പോയി കുടുബത്തോടൊപ്പമാണെന്ന് പറയുകയും അതെ പാര്‍ട്ടി സെക്രട്ടറിയുടെ ഭാര്യ പോയി പ്രതിയെ ജയിലില്‍ നിന്ന് സ്വീകരിച്ചത് വിരോധാഭാസമാണെന്നും വി ഡി സതീശന് വിമര്‍ശിച്ചു.
സര്‍ക്കാര്‍ വേട്ടക്കാര്‍ക്ക് ഒപ്പമെന്ന പ്രതിപക്ഷത്തിന്റെ നിലപാട് സത്യമാണെന്നു വ്യക്തമായി. നവീന്‍ ബാബുവിന്റെ കുടുംബം ആവശ്യപ്പെടുന്നതുപോലെ സിബിഐ അന്വേഷണത്തിനായി സര്‍ക്കാര്‍ കോടതിയില്‍ സമ്മതിക്കണം. അദ്ദേഹത്തെ അഴിമതിക്കാരനെന്ന് വരുത്തി തീര്‍ക്കാനാണ് ശ്രമിക്കുന്നത്.
പ്രശാന്തന് പ്രധാനപ്പെട്ട ആളുടെ ബിനാമിയാണ്.ദിവ്യക്ക് ചില രഹസ്യങ്ങള്‍ അറിയാം. അത് പുറത്താക്കുമോ എന്ന പേടിയാണ് സര്‍ക്കാരിനുള്ളത്. അതുകൊണ്ട് മാത്രമാണ് ദിവ്യയെ പ്രീതിപ്പെടുത്താന്‍ സിപിഐഎം നേതാക്കള്‍ ശ്രമിക്കുന്നത്. പ്രതികളും കൂട്ടുകാരുമുള്ള പരിയാരം മെഡിക്കല്‍ കോളേജിലാണ് നവീന്‍ ബാബുവിനെ പോസ്റ്റ്മോര്‍ട്ടം ചെയ്തതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.






