നടന് വിജയ് യുടെ മകന് ജേസണ്‍ സഞ്ജയ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചു. ലൈക്ക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എ സുബാസ്കരന്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ നായകനായെത്തുന്നത് സന്ദീപ് കിഷന് ആണ്.
ഒരു മോഷന്‍ പോസ്റ്റര്‍ പുറത്ത് വിട്ടു കൊണ്ടാണ് ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായത്. മോഷന്‍ പോസ്റ്ററിലൂടെ ചിത്രത്തിന്റെ സംവിധായകന്, നായകന്, സംഗീത സംവിധായകന് , എഡിറ്റര്‍ എന്നിവരെല്ലാം ആരാണെന്ന് നിര്‍മാതാക്കള്‍ പുറത്തുവിട്ടു.
തങ്ങളുടെ പ്രൊഡക്ഷന്‍ ഹൗസ് എല്ലായ്പ്പോഴും നല്ല കഥാകൃത്തുക്കളെ പ്രോത്സാഹിപ്പിക്കാന്‍ പരിശ്രമിച്ചിട്ടുണ്ടെന്നും ജേസണ്‍ കഥ അവതരിപ്പിച്ചപ്പോള്‍ അതില്‍ പുതുമ അനുഭവപ്പെട്ടു എന്നും ലൈക്ക പ്രൊഡക്ഷന്‍സിലെ ജികെഎം തമിഴ്കുമരന്‍ പറഞ്ഞു.
പാന്‍-ഇന്ത്യന്‍ ശ്രദ്ധ ആകര്‍ഷിക്കാനുള്ള നിലവാരമുള്ള കഥയാണ് ജേസണ്‍ പറഞ്ഞതെന്നും 'നിങ്ങള്‍ക്ക് നഷ്ടപ്പെട്ടവ അതിന്റെ യഥാര്‍ത്ഥ സ്ഥലത്ത് തിരയുക' എന്ന പ്രമേയത്തെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്റെ മൂലകഥ ഒരുക്കിയിരിക്കുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി. 2025 ജനുവരിയോടെ ഈ പ്രൊജക്ടിന്റെ ചിത്രീകരണം ആരംഭിക്കാനാണ് പ്ലാന്‍ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
ക്യാപ്റ്റന്‍ മില്ലര്‍, രായന്, മായാവനം തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ നടനാണ് സന്ദീപ് കിഷന്. തമന് എസ് ആണ് ചിത്രത്തിനായി സംഗീതമൊരുക്കുന്നത്. നേരത്തെ വിജയ് ചിത്രമായ വാരിസിന് സംഗീതമൊരുക്കിയതും തമന് ആയിരുന്നു. പ്രവീണ്‍ കെ എല്‍ ആണ് ചിത്രം എഡിറ്റ് ചെയ്യുന്നത്. വാരിസ്, മാനാട്, ഭൈരവ തുടങ്ങിയ ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചയാളാണ് പ്രവീണ്‍ കെ എല്‍. കോ -ഡയറക്ടര്‍- സഞ്ജീവ്, പബ്ലിസിറ്റി ഡിസൈന്‍- ട്യൂണേ ജോണ്‍, വി എഫ് എക്സ്- ഹരിഹരസുതന്, സ്റ്റില്‍സ്- അരുണ്‍ പ്രസാദ് (മോഷന്‍ പോസ്റ്റര്‍), പിആര്‍ഒ- ശബരി.

Comments