
കൊച്ചി: കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ സര്‍ക്കാര്‍ ഇന്ന് മറുപടി നല്‍കും. നവീന്‍ബാബുവിന്റെ ഭാര്യ മഞ്ജുഷയുടെ ഹര്‍ജി ഇന്ന് പരിഗണിക്കാനിരിക്കെ സര്‍ക്കാരിനോടും സിബിഐ യോടും നിലപാട് അറിയിക്കണമെന്നും കേസ് ഡയറി ഹാജരാക്കണമെന്നും ഹൈക്കോടതി നേരത്തേ ആവശ്യപ്പെട്ടിരുന്നു.
ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. കേസില്‍സിബിഐ അന്വേഷണം വേണ്ടെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്. പൊലീസ് നടത്തുന്ന അന്വേഷണത്തില്‍ വീഴ്ചയില്ലെന്നും മറ്റൊരു ഏജന്‍സിയുടെ അന്വേഷണം ആവശ്യമില്ലെന്നുമാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നടന്ന സത്യവാങ്മൂലത്തില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. നവീന്‍ ബാബുവിന്റെ കുടുംബത്തോട് 100 ശതമാനം നീതി പുലര്‍ത്തുന്ന അന്വേഷണമാണ് പുരോഗമിക്കുന്നത്.
കേസില്‍ കുടുംബത്തിന്റെ താത്പര്യം മുന്‍നിര്‍ത്തി കൊലപാതകമാണോ എന്ന കാര്യവും അന്വേഷിക്കുമെന്നും ഡയറക്ടര്‍ ജനറല്‍ ഓഫ് പൊലീസ് ഹൈക്കോടതിയെ അറിയിക്കും. കണ്ണൂര്‍ മുന്‍ എ.ഡി.എം: കെ. നവീന്‍ ബാബുവിന്റെ മരണത്തില്‍ സി.ബി.ഐ. അനേ്വഷണം വേണ്ടെന്നു സംസ്ഥാന സര്‍ക്കാര്‍. ഹൈക്കോടതിയെ ഇന്ന് ഇക്കാര്യം അറിയിക്കും. പോലീസ് അനേ്വഷണം ശരിയായ ദിശയിലാണെന്നും കുടുംബത്തിന്റെ എല്ലാ ആശങ്കകളും പരിശോധിക്കുമെന്നും സംസ്ഥാന സര്‍ക്കാര്‍ പറയുന്നു. നവീന്‍ ബാബുവിന്റെ മരണം കൊലപാതകമാണെന്ന ആരോപണത്തിലും അനേ്വഷണം നടത്തും. നവീന്‍ ബാബുവിന്റെ ഭാര്യ നല്കിയ ഹര്‍ജി ഇന്നാണ് ഹൈക്കോടതി പരിഗണിക്കുന്നത്.
പോലീസ് അനേ്വഷണത്തില്‍ പാളിച്ചകളില്ലെന്നാണ് സംസ്ഥാന സര്‍ക്കാര്‍ നിലപാട്. അനേ്വഷണം സി.ബി.ഐക്കു വിടേണ്ട സാഹചര്യമില്ലെന്നും കോടതിയിയെ അറിയിക്കും. സി.ബി.ഐ. അനേ്വഷണം ആവശ്യമില്ലെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും നേരത്തേ നിലപാടെടുത്തിരുന്നു.എ.ഡി.എമ്മിന്റേത് കൊതപാതകമാണെന്നും പ്രതിയായ ജില്ലാ പഞ്ചായത്ത് മുന്‍ അധ്യക്ഷ പി.പി. ദിവ്യയെ രക്ഷിച്ചെടുക്കാനാണു പോലീസിനു വ്യഗ്രതയെന്നും നവീന്‍ ബാബുവിന്റെ കുടുംബം കോടതിയെ അറിയിച്ചിരുന്നു.






