
അഡ്ലെയ്ഡ്: പിടിച്ചു നിന്ന ട്രാവിസ് ഹെഡ് സെഞ്ച്വറി നേടിയതോടെ ബോര്‍ഡര്‍ - ഗവാസ്ക്കര്‍ ട്രോഫിക്ക് വേണ്ടിയുള്ള ടെസ്റ്റ് പരമ്പരയിലെ രണ്ടാമത്തെ മത്സരത്തില്‍ ഓസ്ട്രേലിയ മികച്ച സ്കോറിലേക്ക്.
ആദ്യ ഇന്നിംഗ്സ് ബാറ്റ് ചെയ്യന്ന ഓസ്ട്രേലിയ ഏഴുവിക്കറ്റ് നഷ്ടത്തില്‍ 310 റണ്‍സ് എടുത്ത നിലയിലാണ്. ട്രാവിസ് ഹെഡിന്റെ സെഞ്ച്വറി അവര്‍ക്ക് ഇന്ത്യയ്ക്ക് മേല്‍ 134 റണ്‍സിന്റെ ലീഡ് സമ്മാനിച്ചിരിക്കുകയാണ്. എട്ടു റണ്‍സുമായി നായകന് പാറ്റ് കുമ്മിന്‍സും നാലു റണ്‍സ് നേടിയ മിച്ചല്‍ സ്റ്റാര്‍ക്കുമാണ് ക്രീസില്‍. ഇന്ത്യന്‍ ബൗളിംഗിന് മുന്നില്‍ പതറാതെ ബാറ്റ് ചെയ്ത ഹെഡ്ഡ് ഏകദിന ശൈലിയിലാണ് ബാറ്റ് വീശിയത്. 141 പന്തുകളില്‍ നിന്നുമാണ് 140 റണ്‍സാണ് ഹെഡ് അടിച്ചു കൂട്ടിയത്. 17 ബൗണ്ടറികളും നാലു സിക്സറുകളും പറത്തി.
ഒടുവില്‍ മുഹമ്മദ് സിറാജാണ് ഹെഡിന്റെ പ്രതിരോധം പൊളിച്ചത്. ഇന്നലെ ഉസ്മാന് ഖ്വാജയെ 13 റണ്‍സിന് ബുംറ മടക്കിയതിന് പിന്നാലെ നതന്‍ മക് സ്വീനിയും മാര്‍നസ് ലബുഷാനേയും മികച്ച കൂട്ടുകെട്ടുണ്ടാക്കി. മക്സ്വീനി 39 റണ്‍സുമായും ലബുഷാനേ 64 റണ്‍സുമായും പുറത്തായി. മക്സ്വീനിയുടെ വിക്കറ്റും ബുംറേയ്ക്കായിരുന്നു. പന്തിനായിരുന്നു ക്യാച്ച്. ലബുഷാനെയെ നിതീഷ്കുമാര്‍ റെഡ്ഡി മടക്കി.
പിന്നാലെ വന്ന സ്റ്റീവന്‍ സ്മിത്തിനെ രണ്ടു റണ്‍സിന് ബുംറ പന്തിന്റെ കയ്യിലെത്തിച്ചു. ഒരറ്റത്ത വിക്കറ്റുകള്‍ വീഴുമ്പോഴും പൊരുതി നിന്ന ട്രാവിസ് ഓരോ ഇടവേളകളിലും പുതിയ പുതിയ ബാറ്റ്സ്മാന്മാരുമായി കൂട്ടുകെട്ട് ഉണ്ടാക്കിക്കൊണ്ടിരുന്നു. ബുറെ വിക്കറ്റ് നേട്ടം മൂന്നാക്കി.


