ലിസ്‌ബെന്‍: അപ്രതീക്ഷിത വെളിപ്പെടുത്തലുമായി ഇതിഹാസ ഫുട്‌ബോളര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ദീര്‍ഘകാല പങ്കാളിയായ ജോര്‍ജിന റോഡ്രിഗസുമായുള്ള വിവാഹത്തിന് ദിവസങ്ങള്‍ക്ക് ശേഷം സൂപ്പര്‍താരം വിരമിക്കല്‍ സൂചന നല്‍കി. 2026-27 സീസണോടെ താന്‍ ഫുട്‌ബോളില്‍ നിന്ന് വിരമിച്ചേക്കുമെന്നാണ് താരം പറയുന്നത്.
41-കാരനായ റൊണാള്‍ഡോ നിലവില്‍ സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ നാസറിന് വേണ്ടിയാണ് കളിക്കുന്നത്. പുതിയ പരിശീലകന്‍ ആഞ്ചെ പോസ്റ്റെകോഗ്ലോയുടെ കീഴില്‍ സൗദി പ്രോ ലീഗ് കിരീടം നിലനിര്‍ത്താനാണ് ക്ലബ്ബ് ലക്ഷ്യമിടുന്നത്. 'വോഗ്' മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് ഈ സീസണോടെ വിരമിച്ചേക്കുമെന്ന സൂചന അദ്ദേഹം നല്‍കിയത്. ഫുട്‌ബോളില്‍ നിന്ന് പിന്മാറുന്നത് തന്റെ ജീവിതത്തില്‍ വലിയൊരു ശൂന്യത സൃഷ്ടിക്കുമെങ്കിലും, വരുംകാലങ്ങളില്‍ തന്നെ സജീവമാക്കി നിര്‍ത്താന്‍ മറ്റ് നിരവധി പദ്ധതികളുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
ഫുട്‌ബോള്‍ വിടുമ്പോള്‍ ഉണ്ടാകുന്ന ശൂന്യത നികത്താന്‍ പല വഴികള്‍ കണ്ടെത്തേണ്ടതുണ്ട്. കൂടുതല്‍ യാത്ര ചെയ്യുക, എനിക്ക് ഏറെ ഇഷ്ടമുള്ള പഡെല്‍ കളി ആസ്വദിക്കുക, ഇത്രയും കാലം ഞങ്ങള്‍ നേടിയെടുത്തത് ആസ്വദിക്കുക എന്നിവയൊക്കെയാണ് പ്ലാനുകള്‍. കാരണം, 25 വര്‍ഷത്തെ വലിയ ത്യാഗങ്ങള്‍ക്ക് ശേഷമാണ് ഞാന്‍ ഇവിടെ വരെയെത്തിയത്,' റൊണാള്‍ഡോ പറഞ്ഞു.
ഭാവിയില്‍ കൂടുതല്‍ കുട്ടികള്‍ വേണമെന്ന സാധ്യത താരം തള്ളിക്കളഞ്ഞില്ല. നിലവില്‍ അഞ്ച് കുട്ടികളുടെ പിതാവാണ് പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ ഇതിഹാസമായ റൊണാള്‍ഡോ. ഇപ്പോള്‍ മറ്റൊരു കുഞ്ഞ് കൂടി ഉണ്ടാകുന്നത് വീട്ടില്‍ വലിയ തിരക്ക് സൃഷ്ടിക്കും. എന്നാല്‍ ഇളയ കുട്ടികള്‍ക്ക് 15 അല്ലെങ്കില്‍ 16 വയസ്സാകുമ്പോള്‍ ഞങ്ങള്‍ ഇനിയും ചെറുപ്പമായിരിക്കും, അതിനാല്‍ എന്തുകൊണ്ട് ആയിക്കൂടാ? ചെറിയ കുട്ടികളില്ലാതെ എനിക്ക് എന്റെ ജീവിതം സങ്കല്‍പ്പിക്കാന്‍ കഴിയില്ല, അതിനാല്‍ നമുക്ക് കാണാമെന്ന് ജോര്‍ജിന കൂട്ടിച്ചേര്‍ത്തു.

Comments