
ബോര്‍ഡര്‍ ഗാവസ്കര്‍ ട്രോഫിയിലെ രണ്ടാം ടെസ്റ്റില്‍ ഇന്ത്യയെ വരിഞ്ഞുമുറുക്കി ഓസ്ട്രേലിയ. അഡലെയ്ഡിലെ പിങ്ക് ടെസ്റ്റില്‍ ആതിഥേയരെ 337 റണ്‍സിന് ഓള്‍ഔട്ടാക്കി രണ്ടാം ഇന്നിങ്സ് ആരംഭിച്ച ഇന്ത്യയ്ക്ക് ഇതിനോടകം തന്നെ അഞ്ച് വിക്കറ്റുകള്‍ നഷ്ടമായി. മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ അഞ്ചിന് 128 എന്ന നിലയിലാണ് ഇന്ത്യ. റിഷഭ് പന്ത് (28), നിതീഷ് കുമാര്‍ റെഡ്ഡി (15) എന്നിവരാണ് ക്രീസില്‍. ഓസ്ട്രേലിയയുടെ 157 റണ്‍സെന്ന ആദ്യ ഇന്നിങ്സ് ലീഡ് മറികടക്കുന്നതിന് ഇപ്പോഴും 29 റണ്‍സിന് പിന്നിലാണ് ഇന്ത്യ. രണ്ട് വീതം വിക്കറ്റ് വീഴ്ത്തിയ സ്കോട്ട് ബോളണ്ട്, പാറ്റ് കമ്മിന്‍സ് എന്നിവരാണ് ഇന്ത്യയെ തകര്‍ത്തത്.
രണ്ടാം ഇന്നിങ്സില്‍ ഓപ്പണര്‍മാരായ കെഎല്‍ രാഹുലും യശസ്വി ജയ്സ്വാളും ഇത്തവണയും ഇന്ത്യക്ക് നിരാശയാണ് നല്‍കിയത്. ഏഴ് റണ്‍സായിരുന്നു രാഹുലിന്റെ സമ്പാദ്യം. 24 റണ്‍സോടെ യശസ്വിയും പുറത്തായി. വിരാട് കോലിക്കും അധികം ആയുസുണ്ടായിരുന്നില്ല. പിന്നാലെയെത്തിയ ശുഭ്മന്‍ ഗില്ലിനെ (28) മിച്ചല്‍ സ്റ്റാര്‍ക് ബൗള്‍ഡാക്കിയതോടെ ഇന്ത്യ പ്രതിരോധത്തിലായി. ആറാമനായി ക്രീസിലെത്തിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മ വീണ്ടും നിരാശപ്പെടുത്തി. ആറ് റണ്‍സെടുത്ത ഇന്ത്യന്‍ നായകനെ ഓസീസ് ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു.
നേരത്തെ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 180നെതിരെ ഓസീസ് 337ന് എല്ലാവരും പുറത്താവുകയായിരുന്നു. 140 റണ്‍സ് നേടിയ ട്രാവിസ് ഹെഡാണ് ടോപ് സ്കോറര്‍. ട്രാവിസ് ഹെഡിന്റെ 140 റണ്‍സാണ് ഓസീസ് ഇന്നിങ്സിനെ കരുത്ത് പകര്‍ന്നത്.മുഹമ്മദ് സിറാജ്, ജസ്പ്രിത് ബുംമ്ര എന്നിവര്‍ നാല് വിക്കറ്റ് വീതം വീഴ്ത്തി. ആറ് വിക്കറ്റ് നേടിയ മിച്ചല്‍ സ്റ്റാര്‍ക്കാണ് ഒന്നാം ഇന്നിംഗ്സില്‍ ഇന്ത്യയെ തകര്‍ത്തത്. 42 റണ്‍സെടുത്ത നിതീഷ് കുമാര്‍ റെഡ്ഡിയായിരുന്നു ഇന്ത്യയുടെ ടോപ് സ്കോറര്‍







Comments