
ടി20 യില്‍ പിന്തുടര്ന്ന് നേടിയ വിജയത്തിന്റെ കാര്യത്തില്‍ ലോകറെക്കോഡിട്ട് ഇന്ത്യയുടെ മുന്‍ നായകന് അജിങ്ക്യാരഹാനേയും സംഘവും. ബുധനാഴ്ച സയ്യിദ് മുസ്താഖ് അലി ട്രോഫി ടൂര്‍ണമെന്റില്‍ സെമിയില്‍ പ്രവേശിച്ച മുംബൈ എതിരാളികളായ വിദര്‍ഭ ഉയര്‍ത്തിയ 221/6 എന്ന സ്കോറാണ് പിന്തുടര്ന്ന് മറികടന്നത്. കൂടാതെ 45 പന്തില്‍ 84 റണ്‍സുമായി അജിങ്ക്യ രഹാനെ മുന്നില്‍ നിന്ന് ടീമിനെ നയിക്കുകയും ചെയ്തു.
ശ്രേയസ് അയ്യര്‍ നയിക്കുന്ന ടീം ടി20 ക്രിക്കറ്റിലെ റെക്കോര്‍ഡ് ആണ് എഴുതിച്ചേര്‍ത്തത്. പുരുഷന്മാരുടെ ടി20 നോക്കൗട്ട് ഗെയിമില്‍ ഏറ്റവും ഉയര്‍ന്ന വിജയകരമായ ചേസായിരുന്നു ഇത്. 2010ല്‍ ലാഹോറിലെ ഗഡാഫി സ്റ്റേഡിയത്തില്‍ നടന്ന ഫൈസല്‍ ബാങ്ക് ടി20 കപ്പിന്റെ സെമിഫൈനലില്‍ റാവല്‍പിണ്ടി റാംസിനെതിരെ 210 റണ്‍സ് പിന്തുടരുന്ന കറാച്ചി ഡോള്‍ഫിന്‍സിന്റെ ഏറ്റവും മികച്ച നേട്ടമായിരുന്നു അവര്‍ മറികടന്നത്. 220 അല്ലെങ്കില്‍ അതില്‍ കൂടുതല്‍ റണ്‍സ് പിന്തുടരുന്ന ആദ്യ ടീം കൂടിയായാണ് മുംബൈ മാറിയത്.
മത്സരം പുനരാരംഭിക്കുമ്പോള്‍, മുംബൈയ്ക്ക് ശക്തമായ ചേസ് ആവശ്യമായിരുന്നു. തകര്‍പ്പന്‍ ബാറ്റിംഗ് കെട്ടഴിച്ച രഹാനെ പത്ത് ബൗണ്ടറികളും മൂന്ന് സിക്സറുകളും നേടി. 19.2 ഓവറില്‍ കളിയെത്തിയപ്പോള്‍ മുംബൈ വിജയം നേടി. രഹാനേയ്ക്ക് പുറമേ ഫയര്ബാറ്റിംഗ് നടത്തിയ പൃഥ്വി ഷായും ടീമിന്റെ വിജയത്തില്‍ മുതല്‍ക്കൂട്ടായി. 26 പന്തുകളില്‍ 49 റണ്‍സ് അടിച്ച ഷാ അഞ്ചു ബൗണ്ടറികളും നാലു സിക്സറുകളും പറത്തി.
ഇടങ്കയ്യന്‍ പേസര്‍ ദിപേഷ് പര്വാനിയാണ് ഷായെ വീഴ്ത്തിയത്. അത് മുംബൈ ഇന്നിംഗ്സില്‍ അസ്ഥിരത സൃഷ്ടിച്ചു. ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ (അഞ്ച്), ഇന്ത്യന്‍ ടി20 ഐ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് (ഒമ്പത്) എന്നിവര്‍ അതിവേഗം വീണതോടെ മുംബൈ 11.1 ഓവറില്‍ മൂന്നിന് 118 എന്ന നിലയില്‍ ഒതുങ്ങി. ശേഷിക്കുന്ന എട്ട് ഓവറില്‍ അവര്‍ക്ക് വേണ്ടത് 104 റണ്‍സ്. ഏതാനും ഷോട്ടുകള്‍ കളിച്ച രഹാനെ 15.1 ഓവറില്‍ 157 റണ്‍സില്‍ നില്‍ക്കെ വീണു. എന്നാല്‍ ഇന്ത്യയുടെ മധ്യനിര ബാറ്റ്സ്മാന് ശിവം ദുബെ 22 പന്തില്‍ 37 റണ്‍സ് അടിച്ചു.
ടീമിനെ 12 പന്തില്‍ 36 റണ്‍സ് അടിച്ച് കരുണ്‍ നായരും സുയാന്‍ഷ് ഷെഡ്ഗെയും 67 റണ്‍സ് കൂട്ടിച്ചേര്‍ത്തത് വീണ്ടും പ്രതീക്ഷയ്ക്ക് തിരികൊളുത്തി. കളി 17-ാം ഓവറില്‍ വീണ്ടും മാറിമറിഞ്ഞു. 6, 6, 6, 4 എന്ന ക്രമത്തിലൂടെ ഓഫ് സ്പിന്നര്‍ മന്ദാര് മഹാലെ പറത്തി ഷെഡ്ഗെ വിജയം വലിച്ചടുപ്പിച്ചു. നേരത്തെ അഥര്‍വ ടൈഡെ (66, 41ബി, 10ഃ4, 1ഃ6), അപൂര്‍വ വാംഖഡെ (51, 33ബി, 2ഃ4, 3ഃ6), ശുഭം ദുബെ (43, 19ബി, 3ഃ4, 3ഃ6) എന്നിവരാണ് വിദര്‍ഭയ്ക്ക് കൂറ്റന്‍ സ്കോര്‍ സമ്മാനിച്ചത്.




