കൊച്ചി കാക്കനാട് വാഴക്കാലയിൽ നവംബർ 30 ന് മരിച്ച നിലയിൽ കണ്ടെത്തിയ കച്ചവടക്കാരന്റെ മരണം കൊലപാതകം എന്ന് കണ്ടെത്തിയതായി പോലീസ്. വാഴക്കാല ഓത്തുപള്ളി റോഡിലെ താമസക്കാരൻ എം എ സലീമിന്റെ മരണത്തിലാണ് വഴിത്തിരിവുണ്ടായിരിക്കുന്നത്. സലീമിനെ മോഷണ ശ്രമത്തിനിടെ കൊലപ്പെടുത്തിയതാണെന്ന് പോലീസ് വ്യക്തമാക്കി.
സലീമിനെ വീടിനുള്ളിൽ മരിച്ച നിലയിലായിരുന്നു കണ്ടെത്തിയിരുന്നത്. മരണത്തിൽ സംശയം തോന്നിയതിനെ തുടർന്ന് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു. ഇതേ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മോഷണശ്രമത്തിനിടയിലെ കൊലപാതകം എന്ന് തെളിഞ്ഞത്. കേസിൽ 2 ഇതര സംസ്ഥാന തൊഴിലാളികളെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

Comments