
രാജസ്ഥാനിലെ നാഗൗറിലെ ഹൈവേയിൽ കാർ മറിഞ്ഞുണ്ടായ അപകടത്തിൽ അഞ്ച് യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. അഞ്ച് പേര് യാത്ര ചെയ്ത എസ് യു വി വാഹനം ഹൈവേയില്‍ നിന്ന് തെന്നിമാറി മതിലില്‍ ഇടിക്കുകയായിരുന്നു. നാഗൗറിൽ നിന്ന് ബിക്കാനീറിലേക്ക് പോവുകയായിരുന്നു കാര്‍ യാത്രക്കാർ.
റോഡില്‍ വാഹനമോടിക്കൊണ്ടിരിക്കവേ സ്റ്റിയറിങ് തിരിച്ചപ്പോഴാണ് കാറിന് നിയന്ത്രണം നഷ്ടമായത്. നിമിഷങ്ങൾക്കുള്ളിൽ വാഹനം കുറഞ്ഞത് എട്ട് തവണ മറിഞ്ഞ് ഒരു കാർ ഷോറൂമിന് മുന്നിൽ തലകീഴായി മറിഞ്ഞ് പൂര്‍ണമായും നിലത്ത് പതിച്ചു. ഇടിയുടെ ആഘാതത്തിൽ കാര്‍ ഷോറൂമിന്റെ മതിലും ഗേറ്റും തകര്‍ന്നു വീണിട്ടുണ്ട്. എന്നാല്‍ ഇത്രയും വലിയ അപകടമുണ്ടായിട്ടും യാത്രക്കാരില്‍ ആര്‍ക്കും പരിക്കുകളില്ല. ഇടിയുടെ ആഘാതത്തില്‍ വാഹനം പൂര്‍ണമായും തകർന്നു.
കാർ മറിയുന്നതിനിടെ ഡ്രൈവർ ആദ്യം പുറത്തേക്ക് ചാടിയെന്നാണ് അധികൃതർ പറയുന്നത്. ഷോറൂമിന് മുന്നിൽ കാർ ഇടിച്ചു നിര്‍ത്തിയ ശേഷമാണ് ബാക്കിയുള്ള നാല് യാത്രക്കാർ പുറത്തിറങ്ങിയത്.






