മെൽബൺ : ഓസ്ട്രേലിയയ്ക്കെതിരായ നാലാം ടെസ്റ്റിൻ്റെ രണ്ടാം ദിനത്തിൽ ഇന്ത്യൻ താരങ്ങൾ കറുത്ത ആം ബാൻഡ് ധരിച്ചാണ് ഫീൽഡിനിറങ്ങിയത്. ന്യൂഡൽഹിയിൽ അന്തരിച്ച മുൻ ഇന്ത്യൻ പ്രധാനമന്ത്രി ഡോ മൻമോഹൻ സിംഗിന് ആദരാഞ്ജലികൾ അർപ്പിക്കാൻ വേണ്ടിയായിരുന്നു അത്.
2004 മുതൽ 2014 വരെ തുടർച്ചയായി രണ്ട് തവണ ഇന്ത്യയുടെ പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ച ഡോ മൻമോഹൻ സിങ് ഇന്നലെ രാത്രിയാണ് അന്തരിച്ചത്. 92 വയസ്സായിരുന്നു. ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് വസതിയിൽ അബോധാവസ്ഥയിൽ വീണതിനെ തുടർന്ന് എയിംസിലെത്തിക്കുകയായിരുന്നു. എയിംസിൽ വെച്ചാണ് മരിച്ചത്. മൻമോഹൻ സിംഗിനോടുള്ള ആദരവ് പ്രകടിപ്പിക്കാൻ താരങ്ങളെല്ലാം കറുത്ത ആം ബാൻഡ് ധരിക്കുകയായണെന്ന് ബിസിസിഐ അറിയിച്ചു.

അതേ സമയം ബോര്‍ഡര്‍ ഗവാസ്കര്‍ ട്രോഫിയിലെ മെല്‍ബണ്‍ ടെസ്റ്റില്‍ ഓസ്ട്രേലിയ 474ന് പുറത്ത്. 140 അടിച്ചെടുത്ത സ്റ്റീവന്‍ സ്മിത്തിന്റെ കരുത്തിലാണ് ഓസീസ് കൂറ്റന്‍ സ്കോര്‍ പടുത്തുയുയര്ത്തിയത്. മെല്‍ബണില്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ ടോസ് നേടി ബാറ്റിംഗിനെത്തിയ ഓസീസിന് മര്‍നസ് ലബുഷെയ്ന് (72), സാം കോണ്‍സ്റ്റാസ് (60), ഉസ്മാന് ഖവാജ (57) എന്നിവരും അര്‍ധ സെഞ്ചുറികളും ഗുണം ചെയ്തിരുന്നു. ഇന്ത്യക്ക് വേണ്ടി ജസ്പ്രിത് ബുമ്ര നാലും രവീന്ദ്ര ജഡേജ മൂന്നും വിക്കറ്റ് വീഴ്ത്തി. പരമ്പരയില്‍ സ്മിത്തിന്റെ രണ്ടാം സെഞ്ചുറിയാണിത്. കരിയറില്‍ 34-ാം സെഞ്ചുറിയും. സ്മിത്തിന് പുറമെ പാറ്റ് കമ്മിന്‍സ് (49), മിച്ചല്‍ സ്റ്റാര്‍ക്ക് (15), നതാന്‍ ലിയോണ്‍ (13) എന്നിവരുടെ വിക്കറ്റുകളാണ് ഓസീസിന് നഷ്ടമായത്.

Comments