
സോഷ്യല്‍ മീഡിയയില്‍ വൈറലാകുമെന്ന് കരുതി ചെയ്യുന്ന പല വിഡിയോകളും ശ്രദ്ധിക്കാതെ പോവുകയും വര്‍ഷങ്ങള്‍ക്ക് ശേഷം കുത്തിപൊക്കി വൈറലാക്കുന്നത് ഇപ്പോള്‍ ട്രെന്‍ഡ് ആണ്. ലോക്ഡൗണ്‍ സമയം 'ക്ലുക്ലോസ് പൊടി' വിഡിയോ ചെയ്ത കുട്ടി ഇപ്പോള്‍ ശ്രദ്ധിക്കപ്പെട്ടത് നാം കണ്ടതാണ്. ഇതുപോലെ കോവിഡ്കാലത്ത് പട്ടംപറത്തിയ കുരങ്ങന്റെ വിഡിയോയും വീണ്ടും സോഷ്യല്‍മിഡിയയില്‍ സജീവമാവുകയാണ്.
ആളുകള്‍ വീടുകളില്‍ തന്നെ ഇരിപ്പായതോടെ പട്ടംപറത്തല്‍ പോലുള്ള പഴയ വിനോദങ്ങളിലേക്ക് ആളുകള്‍ മാറിയിരുന്നു. ഉത്തര്‍പ്രദേശിലെ വാരണസിയില്‍ യുവാക്കള്‍ പട്ടം പറത്തുന്നതിനിടെ ടെറസിലുണ്ടായിരുന്ന കുരങ്ങന് നൂല് പൊട്ടിച്ച് തന്റെ കൈവശം വയ്ക്കുകയായിരുന്നു. പിന്നീട് പട്ടത്തെ നിയന്ത്രിച്ചത് കുരങ്ങനായിരുന്നു. താഴെനിന്നും ആളുകള്‍ ബഹളം ഉണ്ടാക്കിയെങ്കിലും കുരങ്ങന് പട്ടംപറത്തല്‍ തുടര്‍ന്നുകൊണ്ടേയിരുന്നു.
India Is Not For Beginners 😂😂 Monkey Flying a Kite in Benaras 👏👏 pic.twitter.com/zTQekX6NKg
— Rosy (@rose_k01) January 6, 2025






