
കൂട്ടുകാരിയുടെ വിവാഹത്തില്‍ തളിങ്ങി നടി സാനിയ അയ്യപ്പന്. നടിയുടെ അടുത്ത സുഹൃത്തായ ഷമാസിന്റെയും യാസറിന്റെയും വിവാഹം കഴിഞ്ഞ ദിവസമായിരുന്നു. ഹല്‍ദി മുതല്‍ വിവാഹം വരെ എല്ലാ ചടങ്ങുകളിലും സാനിയ ആയിരുന്നു പ്രധാന ആകര്‍ഷണം.
കൂട്ടുകാരിക്കായി ഒരു സര്‍പ്രൈസ് ഡാന്‍സും സാനിയ ഒരുക്കി. വിവാഹത്തിലെ ഏറ്റവും മനോഹരമായ നിമിഷം സാനിയയുടെ ഡാന്‍സ് ആയിരുന്നുവെന്ന് ഷമാസ് പറഞ്ഞു.
റിയാലിറ്റി ഷോയിലൂടെ എത്തി സിനിമയില്‍ സജീവമായ സാനിയ മോഡലിങ് രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു. ബാല്യകാല സഖി എന്ന ചിത്രത്തിലൂടെ ബാലതാരമായെത്തി. ക്വീന്‍ എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം.
പിന്നീട് പ്രേതം 2, സര്‍വകലാശാല, ദ് പ്രീസ്റ്റ്, സല്യൂട്ട്, സാറ്റര്‍ഡേ നൈറ്റ് തുടങ്ങി നിരവധി ചിത്രങ്ങളില്‍ വേഷമിട്ടു. ഇരഗുപട്രു എന്ന ചിത്രത്തിലൂടെ തമിഴിലും നായികയായെത്തി. എമ്പുരാന് ആണ് നടിയുടെ പുതിയ പ്രോജക്ട്.






