ന്യൂഡല്‍ഹി : 2025 ഐപിഎൽ സീസണിൽ ലഖ്നൗ സൂപ്പർ ജയന്റ്സിനെ റിഷഭ് പന്ത് നയിക്കും. ടീം ഉടമയായ സഞ്ജീവ് ഗോയങ്കയാണ് ഇന്ത്യൻ വിക്കറ്റ് കീപ്പറെ ടീമിന്റെ നായകനായി നിയമിച്ചിരിക്കുന്നത്. പന്തിനെ ക്യാപ്റ്റൻസി ഏൽപിച്ചത് ഞങ്ങളെ സംബന്ധിച്ചിടത്തോളം എളുപ്പമുള്ള തീരുമാനമായിരുന്നു. പന്തിനായി ഞങ്ങൾ ഓക്ഷനിൽ 27 കോടിയാണ് ചെലവഴിച്ചത്.
ഐപിഎല്ലിലെ തന്നെ ഏറ്റവും മികച്ച താരമാണ് പന്ത്. അത്രയും പാഷനുള്ള കളിക്കാരനാണ് പന്ത്. അവനിൽ ഞങ്ങളൊരു ലീഡറെ കാണുന്നു. ഐപിഎൽ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ക്യാപ്റ്റനായി മാറാനുള്ള കഴിവ് പന്തിനുണ്ട്. ടീമുടമ ഗോയങ്ക പന്തിനെ ക്യാപ്റ്റനായി നിയമിച്ച തീരുമാനം വിശദീകരിച്ചത് ഇങ്ങനെ.കെ എൽ രാഹുൽ, ക്രുനാൽ പാണ്ഡ്യ, നിക്കോളാസ് പൂരൻ എന്നിവർക്ക് ശേഷം ലഖ്നൗവിന്റെ നായകനാവുന്ന നാലാമത്തെ താരമാണ് പന്ത്.

കഴിഞ്ഞ ഐപിഎല്‍ മെഗാതാരലേലത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സില്‍ നിന്ന് റെക്കോര്‍ഡ് തുകയ്ക്കാണ് പന്ത് ലഖ്നൗവിന്റെ തട്ടകത്തിലെത്തിച്ചത്. ലേലത്തില്‍ ഡല്‍ഹിയിലേക്ക് കൂടുമാറിയ കെ എല്‍ രാഹുലിന് പകരക്കാരനായാണ് ലഖ്നൗ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് പന്തിനെ നിയമിച്ചത്.
ക്യാപ്റ്റനെന്ന നിലയില്‍ റിഷഭ് പന്തിന്റെ രണ്ടാമത്തെ അവസരമാണിത്. ഐപിഎല്ലില്‍ 2021 സീസണ് മുതല്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ പന്താണ് നയിച്ചത്. വാഹനാപകടത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് 2023 സീസണില്‍ മാത്രമാണ് പന്ത് വിട്ടുനിന്നത്. 2024 സീസണില്‍ ഡല്‍ഹിയുടെ ക്യാപ്റ്റനായി തിരിച്ചെത്തുകയും ചെയ്തെങ്കിലും ഫ്രാഞ്ചൈസിയെ കിരീടത്തിലേക്ക് നയിക്കാന്‍ പന്തിന് സാധിച്ചിരുന്നില്ല.

Comments