മുംബൈ : ബോര്‍ഡര്‍ ഗാവസ്കര്‍ ട്രോഫിയിലെ ദയനീയ പ്രകടനത്തിന് ശേഷം രഞ്ജിട്രോഫിയിലും ഇന്ത്യന്‍ നായകനും സറ്റാര്‍ ഓപ്പണറുമായ രോഹിത് ശര്‍മയുടെ മടങ്ങിവരവ് ദുരന്തത്തില്‍ കലാശിച്ചിരിക്കുകയാണ് . ജമ്മു കശ്മീരിനെതിരായ മത്സരത്തില്‍ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ മുംബൈക്കായി ഓപ്പണറായി ഇറങ്ങിയ രോഹിത് ശര്‍മ 19 പന്തില്‍ മൂന്ന് റണ്‍സെടുത്ത് പുറത്തായി. ഉമര്‍ നസീറിന്റെ പന്തില്‍ പി കെ ദോഗ്രക്ക് ക്യാച്ച് നല്കി രോഹിത് പുറത്താവുകയായിരുന്നു.രോഹിത്തിനൊപ്പം ടെസ്റ്റില്‍ ഇന്ത്യയുടെ ടോപ്പ് ത്രീയിലെ മറ്റു ബാറ്റര്‍മാരായ യശസ്വി ജയ്സ്വാള്‍, ശുഭ്മന്‍ ഗില്‍ എന്നിവരും രഞ്ജിയിലേക്കുള്ള തിരിച്ചുവരവില്‍ നിരാശപ്പെടുത്തി.
ഓസ്ട്രേലിയന്‍ പര്യടനത്തിലെ മോശം പ്രകടനത്തെത്തുടര്‍ന്നാണ് സീനിയര്‍ താരങ്ങളടക്കം ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കണമെന്ന നിര്‍ദേശം ബിസിസിഐ മുന്നോട്ടുവെച്ചത്. മുംബൈയുടെ പരിശീലന ക്യാംപിലെത്തി രോഹിത് ബാറ്റിംഗ് പരിശീലനം നടത്തിയിരുന്നെങ്കിലും ടീമില്‍ കളിക്കുമോ എന്ന കാര്യം വ്യക്തമാക്കിയിരുന്നില്ല. സമയം കിട്ടാത്തത് കൊണ്ടാണ് താൻ ആഭ്യന്തര ക്രിക്കറ്റ് കളിക്കാത്തതെന്ന് രോഹിത് കഴിഞ്ഞ ദിവസം നടന്ന വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു. 2015ലാണ് രോഹിത് അവസാനമായി രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കളിച്ചത്.

നിലവിൽ 10 ഓവർ പിന്നിട്ടപ്പോൾ 20 റൺസിന് രണ്ട് എന്ന നിലയിലാണ് മുംബൈ. അജിങ്ക്യാ രഹാനെയും ഹാർദിക് തമോറുമാണ് ക്രീസിൽ. നിലവിൽ എലൈറ്റ് എ ഗ്രൂപ്പിൽ അഞ്ചു മത്സരങ്ങളിൽ നിന്ന് 22 പോയിന്റുമായി മൂന്നാം സ്ഥാനത്താണ് മുംബെെ. ശ്രേയസ് അയ്യർ, ശിവം ദുബെ, ഷാർദിൽ താക്കൂർ എന്നിവരും മുംബൈക്കായി കളിക്കുന്നുണ്ട്.നിലവിൽ എലൈറ്റ് എ ഗ്രൂപ്പിൽ അഞ്ചു മത്സരങ്ങളിൽ നിന്ന് 22 പോയിന്റുമായി മൂന്നാം സ്ഥാനത്താണ് മുംബെെ.

Comments