
തായ്പേയ്: മിതമായ ലൈംഗികബന്ധം ഹൃദയാരോഗ്യത്തിനടക്കം നല്ലതാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. എന്നാല്‍ അമിതമായ ഉല്‍ക്കണ്ഠയും ആകാംഷയും മരണത്തിന് കാരണമാകുകയും ചെയ്യും. ഇത്തരത്തില്‍ ഒരു യുവാവിന് സംഭവിച്ച ദാരുണാന്ത്യമാണ് തായ്വാനില് നിന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
22കാരനായ യുവാവ് ലൈംഗികബന്ധത്തിനിടെ മരണമടഞ്ഞു. ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. ഹൗംഗ് എന്നാണ് മരണമടഞ്ഞ യുവാവിന്റെ പേര്. ഫു എന്ന പെണ്‍കുട്ടിക്കൊപ്പമാണ് ഇയാള്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടത്. പുലര്‍ച്ചെ അഞ്ച് മണിക്ക് ശേഷമാണ് ലൈംഗികബന്ധം നടന്നതെന്ന് പെണ്‍കുട്ടി വെളിപ്പെടുത്തി. ഇതിനിടെ ഹൃദയാഘാതമുണ്ടായി മരണമടയുകയായിരുന്നു.
മരണത്തില്‍ പെണ്‍കുട്ടിയുടെ വാദം വിശ്വസനീയമാണെന്ന നിലപാടിലാണ് പോലീസ്. എന്നാല്‍ മരണം സംശയാസ്പദമാണെന്നും അന്വേഷണം നടത്തണമെന്നും യുവാവിന്റെ മാതാപിതാക്കള്‍ ആവശ്യശപ്പട്ടു.

