ദോഹ: ഖത്തറിലെ റാസ് ലഫാന്‍ ഗ്യാസ് പ്ളാന്റിലുണ്ടായ അപകടത്തില്‍ കോഴിക്കോട് സ്വദേശിയായ യുവാവ് മരണപ്പെട്ടു. നാദാപുരത്തിനടുത്ത് പുറമേരി വെള്ളൂര്‍ സ്വദേശി കളരിയുള്ളതില്‍ ബാബുവിന്റെ മകന് അര്ജുന് കെ. (30) ആണ് മരിച്ചത്.
അപകടം നടന്ന പ്ലാന്റില്‍ സൂപ്പര്‍വൈസറായി ജോലി ചെയ്തു വരികയായിരുന്നു. ഒടുവില്‍ ലഭിക്കുന്ന വിവരമനുസരിച്ച് 12 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 13 പേരാണ്
മരണപ്പെട്ടത്. അപകടത്തില്‍ 66 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. മൃതദേഹങ്ങള്‍ തിരിച്ചറിയുന്നതിനുള്ള നടപടികള്‍ ദോഹയില്‍ പുരോഗമിക്കുകയാണ്. നടപടിക്രമങ്ങള്‍
വേഗത്തിലാക്കി അര്‍ജുന്റെ മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍
ഇന്ത്യന്‍ എംബസിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ നടന്നു വരുന്നു. പരുക്കേറ്റവര്‍ക്ക് മികച്ച ചികിത്സ ലഭ്യമാക്കാനുള്ള നടപടികളും ഖത്തര്‍ അധികൃതര്‍ സ്വീകരിച്ചിട്ടുണ്ട്.


