
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ പുതിയ ബജറ്റില്‍ മരുന്നുകളുടെ കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കിയതിനാല്‍ മരുന്നുകള്‍ക്ക് വില കുറഞ്ഞേക്കും. ജീവന് രക്ഷാ വിഭാഗത്തില്‍ വരുന്ന 36 തരം ജീവന് രക്ഷാമരുന്നുകളെയാണ് കേന്ദ്രസര്‍ക്കാര്‍ കസ്റ്റംസ് ഡ്യൂട്ടിയില്‍ നിന്ന് ഒഴിവാക്കിയത്.
ആറ് മരുന്നുകളുടെ കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കി. കാന്‍സര്‍ ചികിത്സക്ക് ഉള്‍പ്പെടെ ഉപയോഗിക്കുന്ന ജീവിന്രക്ഷാ മരുന്നുകള്‍ക്ക് വില കുറയാന്‍ കാരണമാകും. കാന്‍സര്‍, മറ്റ് അപൂര്‍വ്വരോഗങ്ങള്‍ എന്നിയെല്ലാം ഉള്‍പ്പെടുന്ന 36 ഓളം വരുന്ന ജീവന് രക്ഷാ മരുന്നുകള്‍ക്കും കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കിയിട്ടുണ്ട്. മറ്റ് ആറ് തരം ജീവന്‍രക്ഷാ മരുന്നുകള്‍ക്ക് കസ്റ്റംസ് ഡ്യൂട്ടി അഞ്ചുശതമാനമാക്കി കുറയ്ക്കുകയും ചെയ്തു.
രാജ്യത്തെ എല്ലാ ജില്ലാ ആശുപത്രികളിലും ഡേ കെയര്‍ കാന്‍സര്‍ സെന്ററുകളും ആരംഭിക്കും. ഈ വര്‍ഷം തുടങ്ങുന്ന 200 സെന്ററുകള്‍ മൂന്ന് വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കും. രാജ്യത്ത് കാന്‍സര്‍ബാധിതരുടെ എണ്ണം കൂടുന്നതായുള്ള പഠന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ഈ നീക്കം. കാന്‍സര്‍ രോഗികള്‍ക്ക് കൂടുതല്‍ മാനസീക പിന്തുണ നല്‍കുന്നതിനാണ് ഡേ കെയര്‍ സെന്ററുകള്‍. മെഡിക്കല്‍ കോളേജുകളില്‍ പതിനായിരം സീറ്റുകള്‍ കൂട്ടുകയൂം ചെയ്തിട്ടുണ്ട്.






