തിരുവനന്തപുരം; ഒയാസിസ് വന്നത് അഴിമതിയുടെ വഴിയിലൂടെയാണെന്നും ബ്രൂവറി വിഷയത്തില്‍ മുഖ്യമന്ത്രിയുമായി സംവാദത്തിന് തയ്യാറാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. താന്‍ ഇതുവരെ ആരേയും സംവാദത്തിന് വെല്ലുവിളിച്ചിട്ടില്ലെന്നും എന്നാല്‍ ഇക്കാര്യത്തില്‍ സമയവും തീയതിയും മുഖ്യമന്ത്രി തീരുമാനിക്കട്ടെയെന്നും പ്രതിപക്ഷ നേതാവ് പ്രതികരിച്ചു.
ബ്രൂവറി ആരംഭിക്കാന്‍ സമ്മതിക്കില്ലെന്നും പറഞ്ഞു. ബ്രൂവറിക്ക് കോള കമ്പനിയെക്കാള്‍ വെള്ളം ആവശ്യമാണെന്നും മലമ്പുഴയില്‍ ആവശ്യത്തിന് വെള്ളമില്ലെന്നും എത്ര വെള്ളം ആവശ്യമാണെന്ന് ഒയാസിസ് പറഞ്ഞിട്ടില്ലെന്നും വി ഡി സതീശന് ചൂണ്ടിക്കാണിച്ചു. കരളത്തിലെ പുതിയ സംരംഭങ്ങളെ സംബന്ധിച്ച വ്യവസായ മന്ത്രിയുടെ നിലപാടിനെയും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
എംഎസ്എംഇ കണക്കുകള്‍ ഊതിപ്പെരുപ്പിച്ചതാണെന്ന വാദം വി ഡി സതീശന് ആവര്‍ത്തിച്ചു. പെട്ടിക്കടയും ബേക്കറിയും വരെ ഈ കണക്കില്‍ ഉള്‍പ്പെടുമെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. കേരളത്തില്‍ റീട്ടെയില്‍, ഹോള്‍സെയില്‍ വ്യാപാരം തകരുന്നുവെന്നും പറഞ്ഞു.
ആശ വര്‍ക്കര്‍മാരുടെ സമരത്തെ പരിഹസിച്ച് പിഎസ് സിയില്‍ ശമ്പള പരിഷ്കരണം നടത്തിയ സര്‍ക്കാര്‍ നിലപാടിനെയും പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു. ആശാവര്‍ക്കര്‍മാര്‍ ശമ്പളം കൂട്ടാന്‍ സമരം ചെയ്യുമ്പോള്‍ പി എസ് സി ചെയര്മാന് അടക്കമുള്ളവര്‍ക്ക് ശമ്പളം കൂട്ടിയാണ് സര്‍ക്കാര്‍ ജനങ്ങളെ പരിഹസിക്കുന്നതെന്നും വര്‍ദ്ധിപ്പിച്ച വേതനം പിന്‍വലിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

Comments