
കണ്ണൂര്‍: കാട്ടാനയുടെ ആക്രമണത്തില്‍ ആളുകളുടെ ജീവന്‍നഷ്ടമായ ആറളം ഫാമില്‍ വീണ്ടും കാട്ടാന ആക്രമണത്തില്‍ ദമ്പതികള്‍ക്ക് പരിക്കേറ്റു. കോട്ടപ്പാറക്ക് സമീപത്ത് വെച്ചുണ്ടായ ആക്രമണത്തില്‍ പുതുശ്ശേരി അമ്പിളി, ഭര്‍ത്താവ് ഷിജു എന്നിവര്‍ക്കാണ് പരിക്കേറ്റത്.
പതിമൂന്നാം ബ്ലോക്കിലെ താമസക്കാരായ ഇവര്‍ ഇരുചക്ര വാഹനത്തില്‍ പണിക്ക് പോകുന്നതിനിടെയായിരുന്നു ആനയുടെ മുന്നില്‍പ്പെട്ടത്. ഇവരുടെ ബൈക്ക് ആന തകര്‍ത്തു. ഇരുവരേയും പേരാവൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട് പരിക്ക് ഗുരുതരമല്ല.
ഈ മാസം 23 ന് ആറളം ഫാമിലെ 13 ാം ബ്ളോക്കില്‍ കാട്ടാന ആക്രമണത്തില്‍ ആദിവാസി ദമ്പതികള്‍ കൊല്ലപ്പെട്ടിരുന്നു. കശുവണ്ടി ശേഖരണത്തിന് പോയ വെള്ളി, ഭാര്യ ലീല എന്നിവരെയാണ് കാട്ടാന ചവിട്ടിക്കൊന്നത്.
ആര്‍ആര്‍ടി ഓഫീസില്‍ നിന്ന് 600 മീറ്റര്‍ അപ്പുറത്താണ് സംഭവം നടന്നത്. പ്രദേശത്ത് എല്ലാ ദിവസവും ആനയുടെ ആക്രമണമുണ്ടാകാറുണ്ടെന്നാണ് പ്രദേശവാസികളുടെ പരാതി. ആര്‍ആര്‍ടി ഓഫീസിന് തൊട്ടടുത്താണ് 13-ാം ബ്ലോക്ക്.






