More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
  3. Cinema
Loading...

‘‘സീരിയലുകളെ കളിയാക്കുന്നവർ ‘ജ്വാലയായ്’ ഉറപ്പായും കാണണം; അത് റീ റീലീസ് ചെയ്യണം; അല്ലെങ്കില്‍ ഒടിടിയില്‍ അപ്ലോഡ് ചെയ്യണം...’’ വിന്ദുജ മേനോന്‍

Authored by Web Desk | Last updated: 08 Apr 2025, 11:13 AM | 1 min read

Print
Vindhuja Menon about jwalayayi serial (Image Source: Facebook)
Vindhuja Menon about jwalayayi serial (Image Source: Facebook)
കുടുംബപ്രേക്ഷകര്‍ ഹൃദയത്തോട് ചേര്‍ത്തു വച്ച ഒരുപാട് പരമ്പരകളുണ്ട്, അതില്‍ത്തന്നെ വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രേക്ഷകര്‍ ഏറ്റെടുത്ത സീരിയലാണ് ‘ജ്വാലയായ്’. രണ്ടായിരത്തിന്റെ തുടക്കത്തില്‍ 25 വര്‍ഷങ്ങള്‍ക്ക് മുമ്പ് ദൂരദര്‍ശനില്‍ സംപ്രേക്ഷണം ചെയ്ത സീരിയലായിരുന്നു ‘ജ്വാലയായ്’. പ്രായഭേദമന്യേ പ്രേക്ഷകര്‍ ഏറ്റെടുത്ത സീരിയലിന്റെ നിര്‍മ്മാതാവ് മമ്മൂട്ടിയായിരുന്നു.

മലയാളത്തിന്റെ പ്രിയ താരം നെടുമുടി വേണുവും സീരിയല്‍ താരം സംഗീതയും പ്രധാന കഥാപാത്രങ്ങളായ സീരിയലിന്റെ കഥയും കഥാപാത്രങ്ങളും ഇന്നും പ്രേക്ഷകമനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നതാണ്. സീരിയല്‍ ലോകത്ത് എന്നും മികച്ചതെന്ന് പ്രേക്ഷകര്‍ ഐക്യകണേ്ഠന അഭിപ്രായപ്പെട്ട പരമ്പര കൂടിയാണിത്. സീരിയലില്‍ മറ്റൊരു പ്രധാന കഥാപാത്രങ്ങളിലൊരാളെ അവതരിപ്പിച്ചത് ബിഗ് സ്ക്രീന്‍ താരം കൂടിയായ വിന്ദുജ മേനോനാണ്.

ഇപ്പോഴിതാ സീരിയലിനെക്കുറിച്ചുള്ള തന്റെ അഭിപ്രായം തുറന്നു പറയുകയാണ് വിന്ദുജ. സീരിയലുകളെ കളിയാക്കുന്നവർ ‘ജ്വാലയായ്’ കാണണമെന്നും 25 വർഷങ്ങള്‍ക്കിപ്പുറവും ആ സീരിയലിന് പ്രസക്തിയുണ്ടെന്നും വിന്ദുജ മേനോൻ പറയുന്നു. ‘‘എനിക്ക് ആ സീരിയല്‍ അത്രക്ക് സ്പെഷ്യല്‍ ആയതുകൊണ്ടല്ല ഞാനിതു പറയുന്നത്. ആ കഥ അത്രക്ക് പ്രസക്തമാണ്. സീരിയലുകളെ കളിയാക്കുന്നവർ ‘ജ്വാലയായ്’ ഉറപ്പായും കാണണം. സീരിയല്‍ റീ റീലീസ് ചെയ്യണമെന്നാണ് എന്റെ ആഗ്രഹം. അല്ലെങ്കില്‍ എല്ലാവർക്കും കാണാൻ സാധിക്കുന്ന വിധം ഒടിടി പ്ലാറ്റ്‍ഫോമില്‍ അപ്‍ലോഡ് ചെയ്യാം. 2025 ലും കാണാൻ സാധിക്കുന്ന, ഈ കാലത്തും പ്രസക്തമായ കഥ തന്നെയാണത്...

ഇന്നും ആളുകള്‍ സീരിയലില്‍ ഞാന്‍ അവതരിപ്പിച്ച നന്ദിനിയെക്കുറിച്ച്‌ പറയാറുണ്ട്. ഒരിക്കല്‍ മമ്മൂക്കയുടെ ഭാര്യ സുല്‍ഫത്ത് മാഡത്തെ കാണാൻ ഇടയായി. എന്നെ ഓർമയുണ്ടോ എന്ന് ഞാൻ മാഡത്തോട് ചോദിച്ചു. തീർച്ചയായും, ഞങ്ങളുടെ സീരിയലില്‍ ലീ‍ഡ് റോള്‍ ചെയ്ത ആളല്ലേ? എന്നാണ് മാഡം മറുപടി പറഞ്ഞത്. അതുകേട്ട് ഞാൻ ആശ്ചര്യപ്പെട്ടുപോയി. രണ്ടു പതിറ്റാണ്ടുകള്‍ക്കിപ്പുറവും ജ്വാലയായ് സീരിയലിനെക്കുറിച്ചും സീരിയലില്‍ ഞാൻ അവതരിപ്പിച്ച കഥാപാത്രത്തെക്കുറിച്ചും ആളുകള്‍ എന്നോട് സംസാരിക്കാറുണ്ട്. അതിലെനിക്ക് സന്തോഷവും അഭിമാനവുമുണ്ട്...’’ വിന്ദുജ മേനോൻ പറഞ്ഞു. ടൈംസ് ഓഫ് ഇന്ത്യക്കു നല്‍കിയ അഭിമുഖത്തിലാണ് വിന്ദു മേനോൻ മനസ് തുറന്നത്.

Tags

  • vindhuja menon
  • jwalayai serial

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

 ' സംഘടനയുണ്ടാക്കി ആദ്യം ചെയ്യേണ്ടത് അത്' ; ' അമ്മ' യിലെ  കൂട്ടരാജിയ്ക്കിടെ തിക്കുറിശ്ശിയുടെ തമാശ പൊടിതട്ടിയെടുത്ത് വി.കെ. ശ്രീരാമന്‍

' സംഘടനയുണ്ടാക്കി ആദ്യം ചെയ്യേണ്ടത് അത്' ; ' അമ്മ' യിലെ കൂട്ടരാജിയ്ക്കിടെ തിക്കുറിശ്ശിയുടെ തമാശ പൊടിതട്ടിയെടുത്ത് വി.കെ. ശ്രീരാമന്‍

' നേതൃനിരയില്‍ ഉള്ള ഒരാളില്‍ നിന്ന് പ്രതീക്ഷിക്കുന്ന ആത്മവിശ്വാസമാണ് കണ്ടത്' ; അന്‍സിബയെ പിന്തുണച്ച് ശാരദക്കുട്ടി

' നേതൃനിരയില്‍ ഉള്ള ഒരാളില്‍ നിന്ന് പ്രതീക്ഷിക്കുന്ന ആത്മവിശ്വാസമാണ് കണ്ടത്' ; അന്‍സിബയെ പിന്തുണച്ച് ശാരദക്കുട്ടി

  ' ആരോഗ്യവും തുടര്‍ വിജയങ്ങളും ഉണ്ടാകട്ടെ' ; വിജയ്ക്ക് ജന്മദിനാശംസകളുമായി മോഹന്‍ലാലും മമ്മൂട്ടിയും

' ആരോഗ്യവും തുടര്‍ വിജയങ്ങളും ഉണ്ടാകട്ടെ' ; വിജയ്ക്ക് ജന്മദിനാശംസകളുമായി മോഹന്‍ലാലും മമ്മൂട്ടിയും

Mallika Sukumaran on recent amma controversy (Image Source: Instagram)

‘നന്നായിട്ട് നയിക്കുന്നവരോട് ശത്രുതാമനോഭാവം വച്ചു പുലര്‍ത്തുന്ന പെണ്ണുങ്ങളെ ഏഴയലത്ത് അടുപ്പിക്കരുത്...’ തുറന്ന അഭിപ്രായവുമായി മല്ലിക സുകുമാരന്‍

' അമ്മ' യ്ക്കുളളില്‍ വര്‍ഗീയത വളര്‍ത്താമെന്ന മോഹം തകര്‍ത്തതിന്റെ രോദനമാണ് ഈ രാജി' ; ലക്ഷ്മിപ്രിയയ്‌ക്കെതിരെ നടി ഉഷ

' അമ്മ' യ്ക്കുളളില്‍ വര്‍ഗീയത വളര്‍ത്താമെന്ന മോഹം തകര്‍ത്തതിന്റെ രോദനമാണ് ഈ രാജി' ; ലക്ഷ്മിപ്രിയയ്‌ക്കെതിരെ നടി ഉഷ

സ്‌നേഹപൂര്‍വം പടിയിറങ്ങുന്നു...സത്യത്തിനും ന്യായത്തിനും ശ്വേതയ്ക്കുമൊപ്പം; അമ്മയില്‍ നിന്ന് രാജിവെച്ച് മല്ലിക സുകുമാരന്‍

സ്‌നേഹപൂര്‍വം പടിയിറങ്ങുന്നു...സത്യത്തിനും ന്യായത്തിനും ശ്വേതയ്ക്കുമൊപ്പം; അമ്മയില്‍ നിന്ന് രാജിവെച്ച് മല്ലിക സുകുമാരന്‍