ദുബായ് : ഇന്ത്യന് യുവതാരം അഭിഷേക് ശർമയ്ക്ക് രാജ്യാന്തര ട്വന്റി20 ബാറ്റർമാരുടെ ഐസിസി റാങ്കിങ്ങിൽ ഒന്നാം സ്ഥാനം. ഐസിസി പുറത്തിറങ്ങിയ ഏറ്റവും പുതിയ റാങ്കിങ്ങിലാണ് അഭിഷേക് ഒന്നാമതെത്തിയത്. വിരാട് കോഹ്ലി സൂര്യകുമാർ യാദവ് എന്നിവർക്ക് ശേഷം ട്വന്റി-20 ക്രിക്കറ്റിൽ ഒന്നാം സ്ഥാനം നേടുന്ന ആദ്യ ഇന്ത്യൻ ബാറ്ററാണ് അഭിഷേക് ശർമ.
ഐപിഎലിൽ സൺറൈസേഴ്സ് ഹൈദരാബാദിൽ ഓപ്പണിങ് പങ്കാളിയായ ഓസ്ട്രേലിയൻ താരം ട്രാവിസ് ഹെഡിനെ പിന്തള്ളിയാണ് അഭിഷേക് ഒന്നാമതെത്തിയത്. വെസ്റ്റ് ഇൻഡീസിനെതിരെയുള്ള മൂന്ന് മത്സരങ്ങളടങ്ങിയ ട്വന്റി-20 പരമ്പരയിൽ ഹെഡ് കളിക്കാതിരുന്നതും അഭിഷേകിനെ ഒന്നാമതെത്തിച്ചു. മറ്റൊരു ഇന്ത്യൻ ബാറ്ററായ തിലക് വർമ മൂന്നാം സ്ഥാനത്തും സൂര്യ കുമാർ യാദവ് ആറാം സ്ഥാനത്തും തുടരും.

കഴിഞ്ഞ വർഷം സിംബാബ്വെക്കെതിരെ അരങ്ങേറ്റത്തിൽ സെഞ്ച്വറി നേടിക്കൊണ്ടാണ് അദ്ദേഹം കരിയർ ആരംഭിച്ചത് എന്നാൽ സ്ഥിരതയില്ലാത്തത് താരത്തെ ചോദ്യമുനയിൽ നിർത്തിയിരുന്നു. എന്നാൽ ഇംഗ്ലണ്ട് പരമ്പരയിൽ ഫോമിലേക്ക് തിരിച്ചെത്തിയ താരം റാങ്കിങ്ങിൽ കുതിക്കുകയായിരുന്നു. ദക്ഷിണാഫ്രിക്കയ്ക്കും ഇംഗ്ലണ്ടിനുമെതിരായ പരമ്പരകളിൽ പുറത്തെടുത്ത പ്രകടനം താരത്തിന് റാങ്കിങ്ങിൽ വൻ കുതിപ്പു നൽകി.
ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ അവസാന മത്സരത്തിൽ മുംബൈ വാങ്കഡെ സ്റ്റേഡിയയത്തിൽ 54 പന്തിൽ 135 റൺസടിച്ച് രാജ്യാന്തര ട്വന്റി20യിൽ ഒരു ഇന്ത്യൻ താരത്തിന്റെ ഉയർന്ന സ്കോർ എന്ന റെക്കോർഡും സ്വന്തമാക്കി. 10.1 ഓവറിൽ സെഞ്ചറി പൂർത്തിയാക്കിയ അഭിഷേക്, ഒരു ഇന്നിങ്സിൽ ഏറ്റവും വേഗത്തിൽ സെഞ്ചറി നേടുന്ന താരവുമായി.

Comments