More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
  3. Cinema
Loading...

‘പെണ്ണു കാണാന്‍ വന്നപ്പോള്‍ പ്രൊഫഷന്‍ തുടരാം, അതില്‍ അദ്ദേഹം ഇടപെടാന്‍ വരില്ലെന്ന് പറഞ്ഞിരുന്നു; ആ വാക്ക് ഇന്നും പാലിക്കുന്നുണ്ട്...’ വിന്ദുജ മേനോന്‍

Authored by Web Desk | Last updated: 10 Dec 2025, 6:27 PM | 6 min read

Print
Vindhuja Menon about her marriage life (Image Source: Youtube)
Vindhuja Menon about her marriage life (Image Source: Youtube)
​ചേട്ടനും അച്ഛനും ചേര്‍ന്നാല്‍ ചേട്ടച്ഛനെന്ന് മീനാക്ഷി വിളിച്ചപ്പോള്‍ ഒപ്പം വിളിച്ചവരാണ് മലയാള സിനിമാപ്രേക്ഷകര്‍. അന്നുമുതല്‍ മലയാളസിനിമയുടെ അനിയത്തിക്കുട്ടിയാണ് നര്‍ത്തകി കൂടിയായ വിന്ദുജ മേനോന്‍. പവിത്രം എന്ന സിനിമയില്‍ ചേട്ടച്ഛനായി മോഹന്‍ലാലിന്റെ ഗംഭീരപ്രകടനം പ്രേക്ഷകര്‍ കണ്ടാസ്വദിച്ചപ്പോള്‍ അനിയത്തിക്കുട്ടിയായി എത്തിയ മീനാക്ഷിയെയും ഇരുകൈയും നീട്ടി മലയാള സിനിമ സ്വീകരിച്ചു. പിന്നീടിങ്ങോട്ട് വലുതും ചെറുതുമായി നായിക അടക്കമുള്ള കഥാപാത്രങ്ങള്‍ വിന്ദുജ ചെയ്തു.

വിവാഹത്തോടെ സിനിമയില്‍ നിന്ന് ഇടവേളയെടുത്ത താരം ഭര്‍ത്താവ് രാജേഷിനും മകള്‍ നേഹയുമൊത്ത് മലേഷ്യയിലാണ് സ്ഥിരതാമസം. അമ്മ കലാമണ്ഡലം വിമലാ മേനോന്റെ നൃത്ത സ്ഥാപനമായ കേരള നാട്യ അക്കാദമിയുടെ കീഴില്‍ വിന്ദുജ മലേഷ്യയില്‍ നൃത്തം പഠിപ്പിക്കുന്നുണ്ട്. വലിയൊരു ഇടവേളയ്ക്ക് ശേഷം താരം ആക്ഷന്‍ ഹീറോ ബിജുവിലൂടെ മലയാള സിനിമയിലേക്ക് തിരിച്ചു വരവും നടത്തിയിരുന്നു. സിനിമയിലും നൃത്തത്തിലുമായി കരിയറിന്റെ പീക്കില്‍ നില്‍ക്കുമ്പോഴായിരുന്നു വിന്ദുജയുടെ വിവാഹം. ഒരു കലാകാരി എന്ന നിലയില്‍ തന്റെ കരിയറിന് പൂർണ്ണ പിന്തുണ നല്‍കുന്ന പങ്കാളിയെയായിരുന്നു വിന്ദുജ ആഗ്രഹിച്ചത്.

ഇപ്പോഴിതാ തങ്ങളുടെ വിവാഹത്തെക്കുറിച്ചും പ്രൊഫഷണല്‍ കരിയറിനെക്കുറിച്ചും വിന്ദുജയും ഭര്‍ത്താവ് രാജേഷും പങ്കിട്ട വിശേഷങ്ങളാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്. പെണ്ണുകാണാൻ വന്നപ്പോള്‍ രാജേഷ് പറഞ്ഞ കാര്യവും പരസ്പരമുള്ള ബഹുമാനവുമാണ് വിന്ദുജ പറഞ്ഞത്.

‘‘എന്റെ ആദ്യത്തെയും അവസാനത്തെയും പെണ്ണുകാണലായിരുന്നു ചേട്ടന്റേത്. എന്നെ കണ്ടയുടനെ പുള്ളി എഴുന്നേറ്റിരുന്നു. ഒരു സ്ത്രീ റൂമിലേക്ക് വരുമ്പോള്‍ റെസ്‌പെക്ടോടെ എഴുന്നേല്‍ക്കുന്നത് എന്നെ അത്ഭുതപ്പെടുത്തി. അതും ആ കാലത്ത് ഇങ്ങനെയൊരാള്‍.

നിന്റെ പ്രൊഫഷൻ നിനക്ക് തുടരാം, ഞാൻ അതില്‍ ഇടപെടാൻ വരില്ലെന്ന് അദ്ദേഹം പറഞ്ഞിരുന്നു. അതൊരു ഡയലോഗ് മാത്രമായിരുന്നില്ല. ഇന്നുവരെ ഇവരാരും അതില്‍ ഇടപെട്ടിട്ടില്ല. ഒരു കാര്യത്തിലും ‘ഇങ്ങനെ ചെയ്യൂ’ എന്ന് പറഞ്ഞ് ചേട്ടന്‍ ഇടപെടാറില്ല. പ്രൊഫഷണല്‍ കാര്യങ്ങളില്‍ നല്‍കുന്ന ഈ സ്വാതന്ത്ര്യമാണ് ഞങ്ങളുടെ ബന്ധം മനോഹരമാക്കുന്നത്.

പുകവലിയോ മദ്യപാനമോ ഇല്ലാത്ത ഒരാളായിരിക്കണം എന്ന നിർബന്ധം വിന്ദുജയ്ക്കുണ്ടായിരുന്നു. വിന്ദുജയെ പെണ്ണുകാണാൻ വരുന്നതിന് രണ്ട് ദിവസം മുൻപ് തന്നെ മമ്മി കാണിച്ച ‘സ്ത്രീ’ സീരിയലിലെ രംഗത്തെക്കുറിച്ചും രാജേഷ് പറഞ്ഞു. ‘‘കൃഷ്ണകുമാറിനെ വാള്‍ കൊണ്ട് വെട്ടുന്ന സീനായിരുന്നു അത്. അങ്ങനെയൊരു രംഗത്തിലേക്ക് വിടില്ലെന്ന് അന്നേ തീരുമാനിച്ചിരുന്നു. എന്റെ മനസ്സിലുണ്ടായിരുന്ന കാണാൻ നല്ലതായിരിക്കണം, വിനയത്തോടെയുള്ള പെരുമാറ്റം, മുടിയുള്ള കുട്ടിയായിരിക്കണം എന്ന എല്ലാ സങ്കല്‍പ്പങ്ങളും വിന്ദുജയില്‍ കണ്ടതോടെയാണ് വിവാഹത്തിലേക്ക് എത്തിയത്...’’ രാജേഷ് പറഞ്ഞു.






View this post on Instagram

A post shared by GingerMedia Entertainments (@gingermedia_entertainments)






View this post on Instagram

A post shared by GingerMedia Entertainments (@gingermedia_entertainments)













Tags

  • vindhuja menon
  • vindhuja menon and husband rajesh

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

 ' സംഘടനയുണ്ടാക്കി ആദ്യം ചെയ്യേണ്ടത് അത്' ; ' അമ്മ' യിലെ  കൂട്ടരാജിയ്ക്കിടെ തിക്കുറിശ്ശിയുടെ തമാശ പൊടിതട്ടിയെടുത്ത് വി.കെ. ശ്രീരാമന്‍

' സംഘടനയുണ്ടാക്കി ആദ്യം ചെയ്യേണ്ടത് അത്' ; ' അമ്മ' യിലെ കൂട്ടരാജിയ്ക്കിടെ തിക്കുറിശ്ശിയുടെ തമാശ പൊടിതട്ടിയെടുത്ത് വി.കെ. ശ്രീരാമന്‍

' നേതൃനിരയില്‍ ഉള്ള ഒരാളില്‍ നിന്ന് പ്രതീക്ഷിക്കുന്ന ആത്മവിശ്വാസമാണ് കണ്ടത്' ; അന്‍സിബയെ പിന്തുണച്ച് ശാരദക്കുട്ടി

' നേതൃനിരയില്‍ ഉള്ള ഒരാളില്‍ നിന്ന് പ്രതീക്ഷിക്കുന്ന ആത്മവിശ്വാസമാണ് കണ്ടത്' ; അന്‍സിബയെ പിന്തുണച്ച് ശാരദക്കുട്ടി

  ' ആരോഗ്യവും തുടര്‍ വിജയങ്ങളും ഉണ്ടാകട്ടെ' ; വിജയ്ക്ക് ജന്മദിനാശംസകളുമായി മോഹന്‍ലാലും മമ്മൂട്ടിയും

' ആരോഗ്യവും തുടര്‍ വിജയങ്ങളും ഉണ്ടാകട്ടെ' ; വിജയ്ക്ക് ജന്മദിനാശംസകളുമായി മോഹന്‍ലാലും മമ്മൂട്ടിയും

Mallika Sukumaran on recent amma controversy (Image Source: Instagram)

‘നന്നായിട്ട് നയിക്കുന്നവരോട് ശത്രുതാമനോഭാവം വച്ചു പുലര്‍ത്തുന്ന പെണ്ണുങ്ങളെ ഏഴയലത്ത് അടുപ്പിക്കരുത്...’ തുറന്ന അഭിപ്രായവുമായി മല്ലിക സുകുമാരന്‍

' അമ്മ' യ്ക്കുളളില്‍ വര്‍ഗീയത വളര്‍ത്താമെന്ന മോഹം തകര്‍ത്തതിന്റെ രോദനമാണ് ഈ രാജി' ; ലക്ഷ്മിപ്രിയയ്‌ക്കെതിരെ നടി ഉഷ

' അമ്മ' യ്ക്കുളളില്‍ വര്‍ഗീയത വളര്‍ത്താമെന്ന മോഹം തകര്‍ത്തതിന്റെ രോദനമാണ് ഈ രാജി' ; ലക്ഷ്മിപ്രിയയ്‌ക്കെതിരെ നടി ഉഷ

സ്‌നേഹപൂര്‍വം പടിയിറങ്ങുന്നു...സത്യത്തിനും ന്യായത്തിനും ശ്വേതയ്ക്കുമൊപ്പം; അമ്മയില്‍ നിന്ന് രാജിവെച്ച് മല്ലിക സുകുമാരന്‍

സ്‌നേഹപൂര്‍വം പടിയിറങ്ങുന്നു...സത്യത്തിനും ന്യായത്തിനും ശ്വേതയ്ക്കുമൊപ്പം; അമ്മയില്‍ നിന്ന് രാജിവെച്ച് മല്ലിക സുകുമാരന്‍