
നടന് വിജയ് ദേവരകൊണ്ടയും നടി രശ്മിക മന്ദാനയും ഇന്ന് വിവാഹിതരാവുകയാണ്. ഉദയ്പൂരില്‍ വെച്ചാണ് വിവാഹം നടക്കുക. അടുത്ത 230 കുടുംബാംഗങ്ങള്‍ക്കും പ്രത്യേക വിശിഷ്ട വ്യക്തികള്‍ക്കും മാത്രമേ വിവാഹത്തിലേക്ക് ക്ഷണമുളളൂ. മാധ്യമങ്ങള്‍ക്കും വിവാഹവേദിയിലേക്ക് വിലക്കുണ്ട്. മാത്രമല്ല, വിവാഹഫോട്ടോകള്‍ ചോരാതിരിക്കാന്‍ മൊബൈല്‍ ക്യാമറയ്ക്കും കര്‍ശനമായ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
വിവാഹാത്തിന്റെ ഭാഗമായുളള ആഘോഷങ്ങള്‍ രണ്ടു ദിവസമായി റിസോര്ട്ടിില് നടന്നുവരികയാണ്. വിജയ് ദേവരകൊണ്ടയുടെയും രശ്മികയുടെയും ഇന്‍സ്റ്റഗ്രാം സ്റ്റോറികളിലൂടെയാണ് വിവാഹാഘോഷങ്ങളില്‍ നിന്നുളള ചിത്രങ്ങള്‍ ആരാധകര്‍ കാണുന്നത്. ഇന്നലെ വൈകുന്നേരം ഹല്‍ദി ആഘോഷങ്ങളുടെ ചിത്രങ്ങള്‍ ഇരുവരും ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവെച്ചിരുന്നു.
ഈ ആഘോഷത്തിന്റ പ്രധാന ആകര്‍ഷണം അതിലെ ഡെക്കറേഷന് തന്നെയാണ്. സാധാരണ കണ്ടുവരുന്ന ആഡംബര രീതികളില്‍ നിന്ന് മാറി വളരെ ക്രിയേറ്റീവ് ആയ ഒരു പിന്‍ട്രെസ്റ്റ് സ്റ്റൈല്‍ ആണ് ഇവിടെ സ്വീകരിച്ചിരിക്കുന്നത്.






