
ന്യൂഡല്‍ഹി : ബിസിസിഐയുടെ കമന്റെ്റി പാനലില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരം ലക്ഷ്മണ് ശിവരാമകൃഷ്ണന്. എക്സിലൂടെയാണ് താരം ബിസിസിഐയുടെ കമന്ററി പാനലില്‍ നിന്നും രാജിവെക്കുന്നതായി അറിയിച്ചത്. ബിസിസിഐയിലെ വര്‍ണവിവേചനത്തെ തുടര്‍ന്നാണ് താന്‍ രാജിവെച്ചതെന്നും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം അറിയിച്ചു. തന്റെ നിറം കറുപ്പായതിന്റെ പേരില്‍ അവസരങ്ങള്‍ ലഭിക്കുന്നത് കുറഞ്ഞെന്നും ഇത് തുടര്‍ന്ന് കമന്ററി പാനലില്‍ നിന്നും രാജിവെക്കാന്‍ തീരുമാനിക്കുകയായിരുന്നു ശിവരാമകൃഷ്ണന് വ്യക്തമാക്കി.
‘ബിസിസിഐയുടെ കമൻ്ററിയിൽ നിന്നും ഞാൻ വിരമിക്കുന്നു‘ എന്ന് കുറിച്ച ഒരു പോസ്റ്റ് മാത്രമായിരുന്നു ശിവരാമകൃഷ്ണൻ എക്സിൽ ആദ്യം പങ്കുവെച്ചത്. അപ്രതീക്ഷിത തീരുമാനത്തിന് പിന്നാലെ ആരാധകരുടെ ചോദ്യങ്ങൾ ഉയർന്നതോടെയാണ് ശിവരാമകൃഷ്ണൻ താൻ രാജിവെക്കാനുള്ള തീരുമാനം വ്യക്തമാക്കിയത്. കഴിഞ്ഞ 23 വർഷമായിട്ട് ടോസിനോ മറ്റ് പ്രസെൻ്റേഷനുകൾക്കോ തന്നെ തിരഞ്ഞെടുക്കാറില്ല. രവി ശാസ്ത്രി ഇന്ത്യൻ ടീമിൻ്റെ പരിശീലകനായപ്പോൾ പോലും പുതുമുഖങ്ങൾക്കായിരുന്നു ടോസിനും മറ്റ് അവതരണങ്ങൾക്കും കൂടുതൽ അവസരം ലഭിച്ചിരുന്നത്.
1980 കളുടെ തുടക്കത്തിൽ, തന്റെ 17-ാം വയസ്സിൽ തന്റെ ലെഗ് സ്പിന്നും ഗൂഗ്ലിയും ടോപ് സ്പിന്നും കൊണ്ട് ക്രിക്കറ്റ് ലോകത്ത് തരംഗം സൃഷ്ടിച്ച താരമാണ് ലക്ഷ്മൺ ശിവരാമകൃഷ്ണൻ. തമിഴ്നാട് സ്വദേശിയായ ശിവരാമകൃഷ്ണൻ ഇന്ത്യയ്ക്ക് വേണ്ടി ഒമ്പത് ടെസ്റ്റും 16 ഏകദിന മത്സരങ്ങളും ശിവരാമകൃഷ്ണൻ കളിച്ചിട്ടുണ്ട്. 2000ത്തോടെയാണ് ശിവരാമകൃഷ്ണൻ കമൻ്ററിയിലേക്കെത്തുന്നത്. ഐസിസി ക്രിക്കറ്റ് കമറ്റിയിൽ താരങ്ങളുടെ പ്രതിനിധിയായി ശിവരാമകൃഷ്ണൻ പ്രവർത്തിച്ചിട്ടുണ്ട്.




