ഹൈദരാബാദ്: ഇന്ത്യയുടെ ഓപ്പണിങ് ബാറ്റര്‍ അഭിഷേക് ശര്‍മ ട്വന്റി20 ക്രിക്കറ്റില്‍ ''അപൂര്‍വ റെക്കോഡിന്'' ഉടമയായി. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരേ നടന്ന ഐ.പി.എല്‍. മത്സരത്തില്‍ ഡക്കായതോടെ ഇന്ത്യയുടെ മുന്‍ നായകന്‍ രോഹിത് ശര്‍മ, മലയാളി വിക്കറ്റ് കീപ്പര്‍ സഞ്‌ജു സാംസണ്‍ എന്നിവര്‍ക്കൊപ്പമെത്താന്‍ അഭിഷേകിനായി.
ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ മുഹമ്മദ് ഷമിയാണു രണ്ടു പന്തുകള്‍ മാത്രം നേരിട്ട അഭിഷേകിനെ പുറത്താക്കിയത്. ഇന്ത്യന്‍ താരം ട്വന്റി20 യില്‍ ഈ വര്‍ഷം ആറാമത്തെ ഡക്കാണു നേടുന്നത്. രോഹിത് ശര്‍മ 2018 ലും സഞ്‌ജു സാംസണ്‍ 2024 ലും ആറു തവണ പൂജ്യത്തിനു മടങ്ങി. ഐ.പി.എല്ലിലെ മൂന്ന് ഇന്നിങ്‌സുകളിലായി 55 റണ്‍ മാത്രമാണ് അഭിഷേക് നേടിയത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരേ നേടിയ 48 റണ്ണാണ് ഏറ്റവും ഉയര്‍ന്ന സ്‌കോര്‍.
കഴിഞ്ഞ ട്വന്റി20 ലോകകപ്പില്‍ എട്ട് ഇന്നിങ്‌സുകളിലായി 141 റണ്ണെടുത്തിരുന്നു. ന്യൂസിലന്‍ഡിനെതിരേ നടന്ന ഫൈനലില്‍ അര്‍ധ സെഞ്ചുറിയടിക്കാനുമായി. ലോകകപ്പില്‍ തുടരെ മൂന്ന് തവണ പൂജ്യത്തിനു പുറത്തായി.




