
കൊച്ചി: വിപ്രോ കണ്‍സ്യൂമര്‍ കെയര്‍ ലൈറ്റിംഗിന്റെ ഫുഡ്‌സ് ബിസിനസിന്റെ ഭാഗമായ വിപ്രോ ബ്രാഹ്‌മിന്‍സ് രൂപകല്‍പ്പന ചെയ്‌ത റെഡി-ടു-കുക്ക് പ്രഭാത ഭക്ഷണ ശ്രേണിയായ ബ്രാഹ്‌മിന്‍സ് എക്‌സ്‌പ്രസ് മിക്‌സ് വിപണിയിലിറക്കി.
10 മിനിറ്റിനുള്ളില്‍ വീട്ടിലുണ്ടാക്കിയ തരം പ്രഭാതഭക്ഷണം സാധ്യമാക്കുന്നതാണ് ഈ ശ്രേണി.
വിപ്രോ ഫുഡ്‌സിലെ നിറപറ ആന്‍ഡ് ബ്രാഹ്‌മിന്‍സ് ബിസിനസ് ഹെഡ് സണ്ണി തോമസ് ആണ് പുതിയ ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കിയത്.
എട്ട് ഇന്ത്യന്‍ പ്രഭാതഭക്ഷണ വിഭവങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
റൈസ് ഇഡ്‌ലി, റൈസ് ദോശ, റവ ഇഡ്‌ലി, റവ ദോശ, റാഗി ഇഡ്‌ലി, റാഗി ദോശ, ഉപ്പുമാവ്, പൊഹ. എക്‌സ്‌പ്രസ് മിക്‌സ് ഉല്‍പ്പന്ന ശ്രേണിയിലെ പൊഹയും ഉപ്പുമാവും വെറും മൂന്ന് മിനിറ്റിനുള്ളില്‍ തയാറാക്കാന്‍ കഴിയും. അതേസമയം മറ്റ് ഉല്‍പ്പന്നങ്ങള്‍ 10 മിനിറ്റിനകം എളുപ്പത്തില്‍ തയാറാക്കാം.
ബ്രാഹ്‌മിന്‍സ് എക്‌സ്‌പ്രസ് മിക്‌സ് ശ്രേണിയുടെ വില ഇഡ്‌ഡലി, ദോശ പായ്‌ക്കുകള്‍ക്ക് (200 ഗ്രാം) 75-80 രൂപയും, പോഹ, ഉപ്പുമാവ് പായ്‌ക്കുകള്‍ക്ക് (60 ഗ്രാം) 30-40 രൂപയുമാണ് വില.




