
മട്ടാഞ്ചേരി: സ്വര്‍ണവില രാവിലെ കുറഞ്ഞശേഷം ഇന്നലെ ഉച്ചകഴിഞ്ഞ് കൂടി. പവന് 1,05,080 രൂപയില്‍ വിറ്റുനിര്‍ത്തിയിരുന്ന പവന്‍വില ഇന്നലെ രാവിലെ 1,02,920 രൂപയായി കുറഞ്ഞു. എന്നാല്‍ ഉച്ചകഴിഞ്ഞ് പവന് 1,04,800 രൂപയായി ഉയര്‍ന്നാണ് വ്യാപാരം നിര്‍ത്തിയത്. രാജ്യാന്തര വിലയിലെ ചാഞ്ചാട്ടമാണ് ആഭ്യന്തര വിലയെ ബാധിച്ചത്. ഇറാനിലെ ആക്രമണം അമേരിക്ക അഞ്ചുദിവസത്തേക്കു നിര്‍ത്തിയെന്ന ട്രംപിന്റെ അറിയിപ്പാണ് ഒരു ലക്ഷത്തിനു താഴെപ്പോയ സ്വര്‍ണവില വീണ്ടും ലക്ഷം കടക്കാന്‍ കാരണമായത്. രാജ്യാന്തര വില സ്വര്‍ണം ഔണ്‍സിന് 4405 ഡോളറായി കുറഞ്ഞു. 24 കാരറ്റ് പവന് 300 രൂപ കുറഞ്ഞ് 1,14,330 രൂപ. 18 കാരറ്റ് പവന് 220 രൂപ കുറഞ്ഞ് 85,750 രൂപ. വിനിമയ നിരക്കില്‍ രൂപ 93.82 ആയി മെച്ചപ്പട്ടു. വെള്ളിവില ഗ്രാമിന് പത്തുരൂപ കുറഞ്ഞശേഷം കൂടി 250 രൂപയായി.




