ExploreExploreSearchSearch
More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Business News
  3. Business
Loading...

മുനയൊടിഞ്ഞ്‌ സൂചികകള്‍, വിപണിയില്‍ ദുഃഖം

Authored by Web Desk | Last updated: 29 Mar 2026, 11:42 PM | 2 min read

Print

വിദേശഫണ്ടുകള്‍ കനത്ത വില്‍പ്പനക്കാരായതോടെ ഇന്ത്യന്‍ ഓഹരി വിപണി കൂടുതല്‍ പിരിമുക്കത്തിലേയ്‌ക്ക്‌. ഒരു ലക്ഷം കോടിയില്‍ അധികം രൂപയുടെ നിക്ഷേപം അവര്‍ ഈ മാസം വിറ്റു. പശ്‌ചിമേഷ്യന്‍ യുദ്ധം നീണ്ടുനില്‍ക്കുമെന്ന സൂചനയാണ്‌ വിദേശ ഓപ്പറേറ്റര്‍മാരെ ബാധ്യതകള്‍ വിറ്റുമാറാന്‍ പ്രേരിപ്പിക്കുന്നത്‌. അവരുടെ പിന്‍മാറ്റം ഫോറെക്‌സ്‌ മാര്‍ക്കറ്റില്‍ രൂപയുടെ മൂല്യ തകര്‍ച്ചയ്‌ക്കും ഇടയാക്കി. രൂപയുടെ മൂല്യം 95 ലേയ്‌ക്ക്‌ അടുത്തു.

ബോംബെ സൂചിക 949 പോയിന്റും നിഫ്‌റ്റി സൂചിക 294 പോയിന്റും പോയവാരം ഇടിഞ്ഞു. ഒരു മാസത്തിനിടയില്‍ ബി.എസ്‌.ഇ. സൂചിക 7703 പോയിന്റും എന്‍.എസ്‌.ഇ 2359 പോയിന്റും ഇടിഞ്ഞു. ഓഹരി സൂചികകള്‍ കൂടുതല്‍ പരിങ്ങിലേയ്‌ക്ക്‌ നീങ്ങുന്നതിനാല്‍ പുതിയ നിക്ഷേപകര്‍ വിപണി സ്‌ഥിരത കൈവരിക്കുന്നത്‌ വരെ പുതിയ ബാധ്യതകളില്‍നിന്നും വിട്ടു നില്‍ക്കുന്നതാവും അഭികാമ്യം. 2025 ഓഗസ്‌റ്റിന്‌ ശേഷം ആദ്യമാണ്‌ തുടര്‍ച്ചയായി അഞ്ചാം ആഴ്‌ച്ചകളില്‍ വിപണി തളര്‍ച്ചയില്‍ അകപ്പെടുന്നത്‌. ക്രൂഡ്‌ ഓയില്‍ ബാരലിന്‌ 100 ഡോളറിന്‌ മുകളില്‍ നീങ്ങുന്നത്‌ ഇന്ത്യന്‍ മാര്‍ക്കറ്റിന്‌ കനത്ത ബാധ്യത വരുത്തിവയ്‌ക്കാം.

എച്ച്‌.ഡി.എഫ്‌.സി ബാങ്ക്‌ ഓഹരി വില വാരാന്ത്യം 756 രൂപയിലാണ്‌, വില മൂന്ന്‌ ശതമാനം ഇടിഞ്ഞു, തുടര്‍ച്ചയായ അഞ്ചാം വാരമാണ്‌ ഈ ഓഹരിക്ക്‌ തിരിച്ചടിനേരിടുന്നത്‌. ആറ്‌ വര്‍ഷത്തിനിടയില്‍ എച്ച്‌.ഡി.എഫ്‌.സി ബാങ്ക്‌ ഓഹരിക്ക്‌ നേരിടുന്ന ഏറ്റവും ദൈര്‍ഘ്യമേറിയ തളര്‍ച്ച ആദ്യമാണ്‌. ബാങ്ക്‌ മേധാവിയുടെ അപ്രതീക്ഷിത രാജിയും അതിനിടയാക്കി സാഹചര്യത്തത്തെ കുറിച്ചുള്ള അന്വേഷണങ്ങളും ഓഹരി വിലയെ സ്വാധീനിച്ചു. മുന്‍നിര ഓഹരികളായ എസ്‌.ബി.ഐ, ഐ.സി.ഐ.സി.ഐ ബാങ്ക്‌, ആര്‍.ഐ.എല്‍, എം ആന്‍ഡ്‌ എം, മാരുതി, എയര്‍ടെല്‍, എച്ച്‌.യു.എല്‍, ഐ.റ്റി.സി, ടാറ്റാ സ്‌റ്റീല്‍ ഓഹരികള്‍ക്ക്‌ തിരിച്ചടി. ഇന്‍ഫോസീസ്‌, ടെക്‌ മഹീന്ദ്ര, എച്ച്‌.സി.എല്‍ ടെക്‌, ആക്‌സിസ്‌ ബാങ്ക്‌, സണ്‍ ഫാര്‍മ, എല്‍ ആന്‍ഡ്‌ റ്റി ഓഹരി വിലകള്‍ ഉയര്‍ന്നു.

സെന്‍സെക്‌സ്‌ 74,532 പോയിന്റില്‍നിന്നും വാരത്തിന്റെ ആദ്യ പകുതിയില്‍ 75,809 വരെ കയറിയതിനിടയില്‍ ബ്ലൂചിപ്പ്‌ ഓഹരികളില്‍ അനുഭവപ്പെട്ട വില്‍പ്പന സമ്മര്‍ദം സൂചികയെ 72,556 ലേയ്‌ക്ക്‌ തളര്‍ത്തി. വാരാന്ത്യം മാര്‍ക്കറ്റ്‌ കേ്ലാസിങില്‍ സെന്‍സെക്‌സ്‌ 73,583 പോയിന്റിലാണ്‌. വില്‍പ്പന സമ്മര്‍ദം തുടര്‍ന്നാല്‍ 72,156- 70,729 ല്‍ താങ്ങുണ്ട്‌. അനുകൂല വാര്‍ത്തകള്‍ സൂചികയെ 75,409 പോയിന്റിലേയ്‌ക്ക്‌ ഉയര്‍ത്താനാവും. നിഫ്‌റ്റി സൂചിക 23,114 പോയിന്റില്‍നിന്നും 23,465 ലേയ്‌ക്ക്‌ കയറിയെങ്കിലും കഴിഞ്ഞവാരം വ്യക്‌തമാക്കിയ 23,664 പോയിന്റിലെ പ്രതിരോധം തകര്‍ക്കാന്‍ നിക്ഷേപകര്‍ക്ക്‌ അവസരം നല്‍ക്കാതെ വില്‍പ്പനക്കാര്‍ വിപണിയില്‍ പിടിമുറുക്കി.

ഇതോടെ നിഫ്‌റ്റി 22,757 ലെ ആദ്യ താങ്ങ്‌ തകര്‍ത്ത്‌ 22,471 ലേയ്‌ക്ക്‌ ഇടിഞ്ഞ ശേഷം മാര്‍ക്കറ്റ്‌ കേ്ലാസിങില്‍ 22,819 പോയിന്റിലാണ്‌. 22,371 പോയിന്റിലെ ഈവാരം ആദ്യ താങ്ങുണ്ട്‌, ഇത്‌ നഷ്‌ടപ്പെട്ടാല്‍ സൂചിക 21,924 റേഞ്ചിലേയ്‌ക്ക്‌ പരീക്ഷണങ്ങള്‍ നടത്താം. വിപണി തിരിച്ചുവരവിന്‌ ശ്രമിച്ചാല്‍ 23,365-ല്‍ പ്രതിരോധം തല ഉയര്‍ത്താം.

ഇന്ത്യാ വോളാറ്റിലിറ്റി സൂചിക നിക്ഷേപകര്‍ക്ക്‌ അപായ സൂചന നല്‍കി കുതിച്ചു കയറി. പോയവാരം 17.5 % സൂചിക വര്‍ധിച്ച്‌ 26.80 ലേയ്‌ക്ക്‌ ഉയര്‍ന്നു. വിപണിയില്‍ അസ്‌ഥിരത തല ഉയര്‍ത്തുന്ന സന്ദര്‍ഭങ്ങളിലാണ്‌ വോളാലിറ്റി സൂചിക അപായമണി മുഴക്കുന്നത്‌. ഇറാന്‍ യുദ്ധം തുടങ്ങിയ ശേഷം സൂചിക 90% ഉയര്‍ന്നു. 2020 മാര്‍ച്ചില്‍ സൂചിക 65 ലേയ്‌ക്ക്‌ ഉയര്‍ന്നിരുന്നു. അന്ന്‌ നിഫ്‌റ്റി സൂചിക 12,200-ല്‍ നിന്നും 8500 ലേയ്‌ക്ക്‌ ഇടിഞ്ഞിരുന്നു. ശ്രീരാമ നവമി മൂലം ഒരു ദിവസം വിപണി പ്രവര്‍ത്തിച്ചില്ല. മഹാവീര ജയന്തിയും ദുഃഖവെള്ളിയും മൂലം ഈവാരം രണ്ട്‌ ദിവസങ്ങളില്‍ ഓഹരി വിപണി പ്രവര്‍ത്തിക്കില്ല. സാമ്പത്തി വര്‍ഷാന്ത്യമായതിനാല്‍ ആഭ്യന്തര ഫണ്ടുകളും രംഗത്ത്‌ നിന്ന്‌ അല്‍പ്പം പിന്‍വലിയാന്‍ ഇടയുണ്ട്‌.

രൂപമില്ലാതെ രൂപ


ഇന്ത്യന്‍ രൂപയ്‌ക്ക്‌ റെക്കോഡ്‌ തകര്‍ച്ച. ഡോളറിനു മുന്നില്‍ 93.71-ല്‍ നിന്നും രൂപയുടെ മൂല്യം 94.84 ലേയ്‌ക്ക്‌ ഇടിഞ്ഞ ശേഷം കേ്ലാസിങില്‍ 94.75 ലാണ്‌. 104 പൈസയുടെ മൂല്യ തകര്‍ച്ച ഒറ്റ ആഴ്‌ച്ചയില്‍. പശ്‌ചിമേഷ്യന്‍ സംഘര്‍ഷത്തിനിടയില്‍ ക്രൂഡ്‌ ഓയില്‍ ഇറക്കുമതി ചിലവ്‌ ഉയര്‍ന്നത്‌ രൂപയില്‍ സമ്മര്‍ദമുളവാക്കുന്നു.

ആഭ്യന്തര ഫണ്ടുകള്‍ 26,897 കോടി രൂപയുടെ ഓഹരികള്‍ ശേഖരിച്ചു, ഈ മാസം ഇതിനകം അവര്‍ നിക്ഷേപിച്ചത്‌ 1,28,065 കോടി രൂപയാണ്‌. വിദേശ ഫണ്ടുകള്‍ പോയവാരം 24,596 കോടി രൂപയുടെ ഓഹരികള്‍ വിറ്റു. മാര്‍ച്ചില്‍ അവര്‍ ഇതിനകം 1,11,375 കോടി രുപയുടെ ഓഹരികള്‍ വിറ്റഴിച്ചു.

ന്യൂയോര്‍ക്കില്‍ സ്വര്‍ണ വില ചാഞ്ചാടി. ഔണ്‍സിന്‌ 4491 ഡോളറില്‍നിന്ന്‌ 4114 ലേയ്‌ക്ക്‌ ഇടിഞ്ഞങ്കിലും പിന്നീട്‌ നടത്തിയ തിരിച്ചു വരവില്‍ 4601 വരെ കയറി. വാരാന്ത്യം സ്വര്‍ണം 4493 ഡോളറിലാണ്‌. ആഭ്യന്തര സ്വര്‍ണ അവധി വിപണിയില്‍ പത്ത്‌ ഗ്രാം മഞ്ഞലോഹത്തിന്‌ 1.50 ലക്ഷം രൂപയില്‍ ശക്‌തമായ പ്രതിരോധം തല ഉയര്‍ത്തുന്നു.

വാരാന്ത്യം നിരക്ക്‌ പത്ത്‌ ഗ്രാമിന്‌ 1.47 ലക്ഷം രൂപയിലാണ്‌. സാങ്കേതിക തിരുത്തല്‍ തുടര്‍ന്നാല്‍ 1.32 1.25 ലക്ഷം രൂപയിലാണ്‌ വിപണിയുടെ താങ്ങ്‌.

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

വില്ലി വാൽഷിനെ പുതിയ സിഇഒ ആയി നിയമിച്ച് ഇൻഡിഗോ

വില്ലി വാൽഷിനെ പുതിയ സിഇഒ ആയി നിയമിച്ച് ഇൻഡിഗോ

പിടിവിട്ട്‌ രൂപ, ഡോളറിനെതിരേ 95.14 എന്ന റെക്കോഡ്‌ താഴ്‌ചയില്‍

പിടിവിട്ട്‌ രൂപ, ഡോളറിനെതിരേ 95.14 എന്ന റെക്കോഡ്‌ താഴ്‌ചയില്‍

ഹരിപ്പാട്‌ മൈജി ഫ്യൂച്ചര്‍ ഷോറൂം വരുന്നു; ഉദ്‌ഘാടനം ഏപ്രില്‍ 4 ന്‌

ഹരിപ്പാട്‌ മൈജി ഫ്യൂച്ചര്‍ ഷോറൂം വരുന്നു; ഉദ്‌ഘാടനം ഏപ്രില്‍ 4 ന്‌

No Image

വിലയില്‍ മികച്ച 'ഭൂരിപക്ഷത്തില്‍' സ്വര്‍ണം കസേര ഉറപ്പിച്ചു

ബ്രാഹ്‌മിന്‍സ്‌ എക്‌സ്‌പ്രസ്‌ മിക്‌സ്‌ ബ്രേക്ക്‌ഫാസ്‌റ്റ്‌ ശ്രേണി പുറത്തിറക്കി

ബ്രാഹ്‌മിന്‍സ്‌ എക്‌സ്‌പ്രസ്‌ മിക്‌സ്‌ ബ്രേക്ക്‌ഫാസ്‌റ്റ്‌ ശ്രേണി പുറത്തിറക്കി

സ്വര്‍ണവിലയില്‍ വര്‍ധന; പവന്‌ 104800 രൂപ

സ്വര്‍ണവിലയില്‍ വര്‍ധന; പവന്‌ 104800 രൂപ