മഞ്ചേരി: ഇന്ത്യന്‍ ഫുട്ബോള്‍ ലീഗില്‍ ഐസ്വാള്‍ എഫ്.സിക്കെതിരേ ഗോകുലം കേരളക്ക് തകര്‍പ്പന്‍ ജയം. 4-2-ന് ഐസ്വാളിനെ കീഴ്പ്പെടുത്തി. ലീഗ് ഘട്ടത്തിലെ ആദ്യ ഫിക്സ്ചറിലെ അവസാന ഹോം മത്സരമായിരുന്നു ഇന്നലെ മഞ്ചേരി പയ്നായട് സ്റ്റേഡിയത്തില്‍ നടന്നത്. ഐസ്വാള്‍ എഫ്.സിക്കെതിരേ നേടിയ വിജയം സീസണിലെ രണ്ടാമത്തെ വിജയമാണ്.
ആറ് മത്സരങ്ങളില്‍ നിന്ന് രണ്ട് വീതം വിജയവും തോല്‍വിയും സമനിലയുമാണ് ടീമിനുള്ളത്. എട്ട് പോയിന്റുമായി ആറാം സ്ഥാനത്തേക്കെത്താന്‍ ഇന്നലത്തെ വിജയത്തോടെ ടീമിനായി. കളിയുടെ ആദ്യ മിനിറ്റുകളില്‍ തന്നെ ആക്രമണങ്ങള്‍ നടത്തി തുടങ്ങിയ ഗോകുലത്തിന് രണ്ടാം മിനിറ്റില്‍ ക്യാപ്റ്റന്‍ രാഹുല്‍ രാജുവാണ് ആദ്യ ഗോള്‍ നേടിയത്. അസിസ്റ്റ് നല്‍കിയത് ത്രിജോയ്. തൊട്ടടുത്ത നാലാം മിനിറ്റില്‍ രാഹുല്‍ നല്കിയ പന്ത് ത്രിജോയ് തന്നെ ഗോളാക്കി ടീമിനെ 2-0 എന്ന സ്കോറിലെത്തിച്ചു. ഐസ്വാളിനെ തീര്‍ത്തും നിഷ്പ്രഭരാക്കിയ ഗോകുലത്തിന്റെ മികച്ച അറ്റാക്കാണ് തുടര്‍ന്നും ആദ്യ പകുതിയില്‍ കണ്ടത്.
32-ാംമിനിറ്റില്‍ വിദേശ താരം താബിസോ ബ്രൗണ്‍ മോസസ് നല്കിയ പന്ത് ഹെഡ് ചെയ്തു സ്കോര്‍ 3-0 ആക്കി. ഡിഫെന്‍സില്‍ വിദേശ താരം ബൗബയും സഹതാരങ്ങള്‍ നടത്തിയ പ്രകടനവും സ്കോര്‍ 3-0 ആയി തുടരാന്‍ സഹായകമായി. രണ്ടാം പകുതിയില്‍ ഗോള്‍ അടിച്ചു കൂട്ടാന്‍ അവസരങ്ങളേറെ കിട്ടിയെങ്കിലും ഗോകുലത്തിനു ലക്ഷ്യം കണ്ടെത്താനായില്ല. ഒരു പരിധി വരെ കളിക്കാരെ തടഞ്ഞു നിര്‍ത്തുന്നതില്‍ ഐസ്വാള്‍ എഫ്.സി. ഡിഫെന്‍ഡേര്‍സ് വിജയിച്ചു.
88, 89 മിനിറ്റുകളില്‍ മാല്സംസുആലായും സോമു ആങ്സാങ്കഉം ഐസ്വാളിന് വേണ്ടി ഗോളുകള്‍ നേടി. ഇരു ഗോളുകളും ഒരുപോലെ ഉണ്ടായി വന്നു ബോക്സില്‍ വീണെങ്കിലും ഗോള്‍ ആയത് വ്യത്യസ്തമായ രീതിയിലാണ്. ഗോള്‍ കീപ്പര്‍ക്ക് ബോള്‍ ജഡ്ജ് ചെയ്യുന്നതില്‍ വന്ന പിഴവനാണ് ആദ്യ ഗോളിന് വഴി വച്ചതെങ്കിലും രണ്ടാം ഗോള്‍ ഡിഫെന്‍ഡേഴ്സിന് വന്ന പിഴവാണ്. അവസാന മിനിറ്റുകളില്‍ കണ്ടത്തിയ ഗോളുകള്‍ ഗോകുലത്തിനെ പരിഭ്രാന്തരാക്കിയെങ്കിലും 907-ാം മിനിറ്റില്‍ രാഹുല്‍ രാജു അദ്ദേഹത്തിന്റെ രണ്ടാം ഗോളും ടീമിനുവേണ്ടി നാലാം ഗോളും കണ്ടെത്തിയതോടെ സ്കോര്‍ 4-2 ആയി. അറ്റാക്കിങ്ങില്‍ കൂടുതല്‍ മികച്ച ഗോകുലം നിരയെയാണ് ഇന്നലെ കാണാന്‍ സാധിച്ചത്. ടൂര്‍ണമെന്റില്‍ ഇനി ശേഷിക്കുന്ന മൂന്ന് മത്സരങ്ങള്‍ ഗോകുലത്തിന് എവേ ആണ്. ഈ മാസം ഏഴിന് ടീം രാജസ്ഥാന് എഫ്.സിയെ നേരിടും. ലീഗ് ഘട്ടത്തിന് ശേഷമുള്ള സ്ഥാനം അനുസരിച്ചാവും സൂപ്പര്‍ സിക്സില് ടീം കളിക്കുക. അതിനാല്‍ തന്നെ മൂന്നു മത്സരങ്ങളും ടീമിന് നിര്‍ണായകമാണ്.




